
ഫിലാഡൽഫിയ: ഈ ശനിയാഴ്ച (ഒക്ടോബർ 25 ന് ഫിലാഡൽഫിയയിൽ നടക്കുന്ന ഫോമാ ജനറൽ ബോഡിയുടെ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. സീറോ മലബാർ ചർച്ച് ഓഡിറ്റോറിയത്തിലാണ് സമ്മേളനം. (608 Welsh Rd, Philadelphia, PA 19115)
അമേരിക്കയിൽ നിന്നും കാനഡയിൽ നിന്നുമുള്ള പ്രതിനിധികൾ പങ്കെടുക്കും. അവർക്കാവശ്യമായ സൗകര്യങ്ങളൊക്കെ ഏർപ്പെടുത്തിയതായി ഒരുക്കങ്ങൾക്ക് നേതൃത്വം നൽകുന്ന ഫോമാ വൈസ് പ്രസിഡന്റ് ഷാലു പുന്നൂസ് അറിയിച്ചു. ജനറൽ ബോഡി ഫിലാഡൽഫിയയിൽ നടത്താൻ ഷാലു പുന്നൂസ് പ്രത്യേക താൽപര്യമെടുക്കുകയായിരുന്നു.
പ്രസിഡന്റ് ബേബി മണക്കുന്നേൽ, വൈസ് പ്രസിഡന്റ് ഷാലു പുന്നൂസ്, സെക്രട്ടറി ബൈജു വർഗീസ്, ട്രെഷറർ സിജിൽ പാലക്കലോടി, ജോ. സെക്രട്ടറി പോൾ ജോസ്, ജോ. സെക്രട്ടറി അനുപമ കൃഷ്ണൻ എന്നിവർ ഉൾപ്പെടുന്ന ഫോമ എക്സിക്യൂട്ടീവ് നേരിട്ടാണ് മിഡ് ടെം ജനറൽബോഡി നടത്തുന്നത്.
ദൂരെ നിന്ന് എത്തുന്നവർക്ക് താമസിക്കാൻ റാഡിസൺ ഹോട്ടലിൽ ബ്ലോക്ക് ചെയ്തിരുന്ന 40 മുറികളുടെയും ബുക്കിംഗ് പൂർത്തിയായി. (2400 Old Lincoln Hwy, Trevose, PA 19053). ഏകദേശം നൂറോളം ആളുകൾ വെള്ളിയാഴ്ച വൈകുന്നേരം തന്നെ എത്തിച്ചേരുമെന്നും അറിയിച്ചിട്ടുണ്ട്.
പരിപാടികൾ ഇപ്രകാരമാണ്. രാവിലെ 10 മണിക്ക് നാഷണൽ കമ്മിറ്റി തുടങ്ങും. 11 മണിക്ക് ജനറൽ ബോഡി. 12 മുതൽ ഒരു മണി വരെ ലഞ്ച് ടൈം. ഒന്നു മുതൽ മൂന്നു വരെ ബൈലോ അമെൻഡ്മെന്റ്.
മൂന്നരയ്ക്ക് റീജിയന്റെ കൺവെൻഷൻ കിക്കോഫ്. നാലുമണിക്ക് ബിസിനസ് ഫോറത്തിന്റെ നാഷണൽ കിക്ക് ഓഫ്.
അഞ്ചുമണിയോടെ പ്രാദേശിക കലാകാരന്മാരെ ഉൾപ്പെടുത്തി ഒരുക്കിയിരിക്കുന്ന അതിമനോഹരമായ കലാസന്ധ്യ തുടങ്ങുകയായി.
വിഭവ സമൃദ്ധമായ സദ്യയും കലാ സദ്യയും തീർത്തും സൗജന്യമായി ആണ് ഒരുക്കിയിരിക്കുന്നത്.
ഫോമ എക്സിക്യൂട്ടീവും നാഷണൽ കമ്മിറ്റിയും, മിഡ് അറ്റലാന്റിക് റീജണൽ ആർ വി പി പത്മരാജൻ, നാഷണൽ കമ്മിറ്റി മെമ്പേഴ്സ് ജിയോ ജോസഫ്, ഷാജി മറ്റത്താനി എന്നിവർ ഏവരെയും ഫിലാഡൽഹിയിലേക്ക് ക്ഷണിക്കുന്നു.