
നടി ഐശ്വര്യലക്ഷ്മി കളരി അഭ്യസിക്കുന്നു. എം,വി.ജി സി.വി.എന്‍ കളരിയില്‍ പി.വി ശിവകുമാര്‍ ഗുരുക്കളുടെ കീഴിലാണ് ഐശ്വര്യ കളരി അഭ്യസിക്കുന്നത്. ഗുരുക്കളാണ് ചിത്രങ്ങള്‍ പങ്കു വച്ചിരിക്കുന്നത്. ചിത്രത്തില്‍ അഭിമന്യു തിലകിനെയും കാണാം.
അടുത്തിടെയാണ് ഐശ്വര്യ ലക്ഷ്മി താന്‍ സമൂഹമാധ്യമങ്ങളില്‍ നിന്നും പൂര്‍ണ്ണമായും വിട്ടു നില്‍ക്കുകയാണെന്ന് അറിയിച്ചത്. ഒരു കലാകാരിയായ തനിക്ക് മറ്റുള്ളവരുമായി ബന്ധപ്പെടാന്‍ സോഷ്യല്‍ മീഡിയഒരു അത്യാവശ്യ ഘടകമായിരിക്കും എന്ന തോന്നലിലാണ് സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ ഉണ്ടാക്കിയതെന്നും എന്നാല്‍ അതേ സംഗതി തന്നെ നിയന്ത്രിക്കാന്‍ തുടങ്ങിയതോടെ അപകടം മനസിലായെന്നും അന്ന് ഐശ്വര്യ പറഞ്ഞിരുന്നു.

വിഷ്ണു വിശാല്‍, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെല്ല അയ്യാവു സംവിധാനം ചെയ്ത സ്‌പോര്‍ട്ട്‌സ് ഡ്രാമ ചിത്രമായ 'കാട്ടാ ഗുസ്തി'യുടെ രണ്ടാംഭാഗം അണിയറയില്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സിനിമയുടെ ഔദ്യോഗിക പ്രൊമോ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ അടുത്തിടെ പുറത്തിറക്കി.
അല്‍ത്താഫ് സലിം സംവിധാനം ചെയ്ത 'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള' എന്ന ചിത്രത്തിലൂടെ നായികയായി വന്ന താരമാണ് ഐശ്വര്യലക്ഷ്മി. 'മായാനദി'യില്‍ ടൊവീനോയുടെ നായികയായത് വഴിത്തിരിവായി. മലയാളത്തിലും തമിഴിലുമായി നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ഐശ്വര്യ ചെയ്തിട്ടുണ്ട്. മലയാളത്തില്‍ ഏറെ ആരാധകരുള്ള താരമാണ് ഐശ്വര്യ. സോഷ്യല്‍ മീഡിയില് നിന്നും പൂര്‍ണ്ണമായി പിന്‍വാങ്ങുന്നു എന്ന താരത്തിന്റെ പ്രഖ്യാപനം ആരാധകരില്‍ അമ്പരപ്പ് സൃഷ്ടിച്ചിരുന്നു.