
മലയാള ഭാഷയുടെ പ്രചാരണത്തിനും പരിപോഷണത്തിനും പ്രാധാന്യം നൽകി ഭാഷാ പഠനത്തിനു സമഗ്ര സംഭാവന നൽകുന്ന സംസ്ഥാനത്തെ മികച്ച സർക്കാർ സ്കൂളിനും സ്വകാര്യ സ്കൂളിനും അവാർഡ് നൽകുന്നു.
അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഫോമാ ആദ്യമായി ഏർപ്പെടുത്തുന്ന അവാർഡിന്റെ ലോഗോ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സംസ്ഥാന വയോജനകമ്മീഷൻ അംഗമായ ഇ.എം രാധക്കു നൽകി പ്രകാശനം ചെയ്തു. ഫോമാ ലാംഗ്വേജ് ആൻഡ് എഡ്യൂക്കേഷൻ കമ്മിറ്റി ചെയർമാൻ സാമൂവൽ മത്തായി, കേരളീയം സെക്രട്ടറി ജനറൽ ലാലു ജോസഫ്, കലാ ട്രസ്റ്റി സുബാഷ് അഞ്ചൽ എന്നിവർ പങ്കെടുത്തു

ഈ വര്ഷം ജൂൺ ഒന്ന് മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ സ്കൂളുകളിൽ നടന്ന മലയാള ഭാഷാ പ്രോത്സാഹന പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അവാർഡ് നിശ്ചയിക്കുക. അവാർഡിന് പരിഗണിക്കപ്പെടാൻ താല്പര്യം ഉള്ള സ്കൂളുകൾ അവാർഡ് സംബന്ധിച്ച കാര്യങ്ങൾ കോഓർഡിനേറ്റ് ചെയ്യുന്ന കലയുടെ ഇ-മെയിൽ വിലാസത്തിൽ ബന്ധപ്പെടുക.
2025 ഡിസംബർ 31 വരെ എൻട്രികൾ സ്വീകരിക്കും.

മികച്ച സ്കൂളുകൾക്ക് കാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകും. ജനുവരിയിൽ കോട്ടയത്ത് നടക്കുന്ന ഫോമാ കേരളാ കൺവൻഷനിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യുമെന്ന് ഫോമാ പ്രസിഡൻ്റ് ബേബി മണക്കുന്നേൽ, സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, വൈസ് പ്രസിഡൻ്റ് ഷാലു പുന്നൂസ്, ജോയിൻ്റ് സെക്രട്ടറി പോൾ പി ജോസ്, ജോയിൻ്റ് ട്രഷറർ അനുപമ കൃഷ്ണൻ എന്നിവർ അറിയിച്ചു.
ഭാഷാ, വിദ്യാഭ്യാസ കമ്മറ്റിയുടെ സെക്രട്ടറി ബിനി മൃദുൽ, വൈസ് ചെയർമാൻ എൽസി ജൂബി, ട്രഷറർ അമ്മു സക്കറിയ, ജോയിൻ്റ് സെക്രട്ടറി ജോജോ കോട്ടക്കൽ എന്നിവരും പങ്കെടുക്കും.
അപേക്ഷകൾ അയയ്ക്കേണ്ട ഇ-മെയിൽ: kalatrustkerala@gmail.com