Image

നൈന മണ്ണഞ്ചേരിയുടെ പുതിയ നോവല്‍''പ്രണയ മുന്തിരിക''ളുടെ കവര്‍ പ്രകാശനം പ്രശസ്ത എഴുത്തുകാരി കെ.പി.സുധീര നിര്‍വ്വഹിച്ചു.

Published on 24 October, 2025
നൈന മണ്ണഞ്ചേരിയുടെ പുതിയ നോവല്‍''പ്രണയ മുന്തിരിക''ളുടെ കവര്‍ പ്രകാശനം പ്രശസ്ത എഴുത്തുകാരി കെ.പി.സുധീര നിര്‍വ്വഹിച്ചു.

നൈന മണ്ണഞ്ചേരിയുടെ പുതിയ നോവല്‍''പ്രണയ മുന്തിരിക''ളുടെ കവര്‍ പ്രകാശനം പ്രശസ്ത എഴുത്തുകാരി കെ.പി.സുധീര ഫെയ്‌സ് ബുക്ക് പേജിലൂടെ നിര്‍വ്വഹിച്ചു. 

പടുത്തുയര്‍ത്തിയ കിനാവുകള്‍ തകര്‍ന്നു വീഴുമ്പോഴും അപ്രതീക്ഷിതമായി തന്നില്‍ നിന്ന് വേര്‍പെട്ട നൂറയുടെ ഓര്‍മ്മകള്‍ തേടി അവളുടെ ജന്മ നാട്ടിലെത്തുന്ന യുവാവിന്റെ പ്രണയത്തിന്റെ, പ്രണയ നൊമ്പരങ്ങളുടെ കഥയാണ് പ്രണയ മുന്തിരികള്‍.

നൂറയുടെ ഓര്‍മ്മകള്‍ നിറഞ്ഞു നില്‍ക്കുന്ന മണ്ണില്‍ അവളുടെ ചിരിയും കളിയും കവിതയും തിരഞ്ഞു ജീവിച്ച മജ്‌നുവിന്റെ കഥയാണ് ഈ നോവല്‍.

പരസ്പരം കാണാതെ സ്‌നേഹത്തിന്റെ പട്ടു നൂലുകള്‍ നെയ്ത ഹൃദയങ്ങളുടെ ആത്മനോവുകള്‍ ഈ നോവലില്‍ നിറഞ്ഞു നില്‍ക്കുന്നു. നൂറയുടെയും സാറയുടെയും ഉള്‍പ്പെടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന നിരവധി കഥാപാത്രങ്ങളുടെ ഹൃദയ വ്യഥകള്‍ പകര്‍ത്തിയ ''പ്രണയ മുന്തിരികള്‍'' പ്രവ്ദ ബുക്‌സ് ഉടനെ പ്രസിദ്ധീകരിക്കും.

നൈന മണ്ണഞ്ചേരിയുടെ പുതിയ നോവല്‍''പ്രണയ മുന്തിരിക''ളുടെ കവര്‍ പ്രകാശനം പ്രശസ്ത എഴുത്തുകാരി കെ.പി.സുധീര നിര്‍വ്വഹിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക