Image

'ലോക' തിയേറ്റര്‍ വിട്ടു, ഒടിടിയിലേക്ക്

Published on 24 October, 2025
'ലോക' തിയേറ്റര്‍ വിട്ടു, ഒടിടിയിലേക്ക്

 മലയാളത്തിലെ ആദ്യ 300 കോടി ചിത്രം ‘ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര’ തിയേറ്റര്‍ വിട്ട്  ഒടിടിയിലേക്ക്. ചിത്രം ഒക്ടോബര്‍ 31 മുതല്‍ ജിയോ ഹോട്ട്സ്റ്റാറില്‍ സ്ട്രീമിംങ് ആരംഭിക്കും. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മറാത്തി, ബംഗാളി എന്നീ ഏഴ് ഭാഷകളില്‍ ചിത്രം പ്രേക്ഷകരിലേക്കെത്തും.

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മിച്ച ചിത്രം സംവിധാനംചെയ്തത് ഡൊമിനിക് അരുണ്‍ ആണ്. കല്യാണി പ്രിയദര്‍ശനാണ് നായിക. നസ്ലിന്‍, സലിംകുമാര്‍, അരുണ്‍ കുര്യന്‍, ശരത് സഭ, നിഷാന്ത് സാഗര്‍, വിജയരാഘവന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. അഞ്ച് ഭാഗങ്ങളുള്ള ഫാന്റസി സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര.


രണ്ടാംഭാഗമായ ‘ലോക: ചാപ്റ്റര്‍ 2’ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ടൊവിനോ തോമസ് ആണ് രണ്ടാം ഭാഗത്തിലെ നായകന്‍. മലയാളത്തിലെ പുതിയ ഇന്‍ഡസ്ട്രി ഹിറ്റായി മാറിയ ചിത്രം, ഒരു കോടി 18 ലക്ഷത്തിലധികം പ്രേക്ഷകരാണ് ഇതിനോടകം ആഗോളതലത്തില്‍ കണ്ടത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക