
യുണൈറ്റഡ് കിങ്‌ഡ൦ സീറോമലബാർ ഫെയിത് ആൻഡ് ജസ്റ്റിസ് ഫോറം (UKSMFJF ) നേതാക്കളെ . .ഒക്‌ടോബർ മാസം 11 നു കൂടിയ പൊതുയോഗത്തിൽ വച്ച് തിരഞ്ഞെടുത്തു .
2016 ൽ യു കെ യിൽ സ്ഥാപിതമായ ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ സഭയുടെ രൂപതയുമായി ബന്ധപ്പെട്ടു ഉയർന്നുവരുന്ന കൂദാശ മുടക്കലും ,ഭീഷണിയും ,കാനോൻ നിയമത്തെ തെറ്ററായി വിവക്ഷിച്ചുകൊണ്ട് ലാറ്റിൻ പള്ളിയിൽ നടത്തുന്ന കൂദാശകൾ തടയുന്നതിന് വേണ്ടി ലെറ്റർ അയക്കുക എന്നി ക്രൈസ്തവവിരുദ്ധ പ്രവർത്തനത്തെ പ്രതിരോധിക്കുന്നതിനും വിശ്വാസികളെ ബോധവൽക്കരിക്കുന്നതിനും വേണ്ടിയാണു ഫോറം രൂപീകരിച്ചിരിക്കുന്നതെന്നു ഭാരവാഹികൾ അറിയിച്ചു.
സംഘടനയുടെ പ്രസിഡണ്ട് ആയി ടോമി സെബാസ്റ്യൻ ( ചെംസ്‌ഫോർഡ് ) തിരഞ്ഞെടുത്തു വൈസ് പ്രസിഡണ്ട് ആയി ദീപ ക്രൂസും ( ഹാർലോ ),സെക്കറട്ടറിയായി സജി തോമസ് (പീറ്റർബ്രോ ) ,ജോയിന്റ് സെക്രെട്ടറി നാൻസി ജിമ്മി (സൗത്ത് എന്റ് ഓൺ സീ ) ,കമ്മറ്റി അഗംങ്ങളായി ജോ മുരിക്കൻ ,(മിൽട്ടൺ കെയിൻസ് )ബിന്ദു ജോസഫ് ,(ലണ്ടൻ )ബിനു മാത്യു , (ഐൽസ് ഫോർഡ് )സിബി തോമസ് ,(സണ്ടർലൻഡ് )ഡാരൻ സിബി ( ബോൾട്ടൻ )എന്നവരെ ഒക്ടോബർ മാസം പതിനൊന്നാം തിയതികൂടിയ പൊതുയോഗത്തിൽ വച്ച് തിരഞ്ഞെടുത്തു.
.
സംഘടനയുടെ പ്രാരംഭ പ്രവർത്തനത്തിൻെറ ഭാഗമായി യു കെ യിൽ സീറോ മലബാർ സഭ കൂദാശ മുടക്കുകയും ഭയപ്പെടുത്തുകയും ചെയ്തവരുടെ കേസ് സ്റ്റഡി തയാറാക്കി ഹോം ഓഫീസിനും ചാരിറ്റി കമ്മീഷനും ,കാത്തോലിക് സേഫ് ഗാർഡിങ് സ്റ്റാന്റേർഡ് ഏജൻസിക്കും അയക്കുവാൻ തീരുമാനിച്ചിട്ടുണ്ട് കൂടാതെ യു കെ യിലെ എല്ലാ ലാറ്റിൻ കാത്തലിക് ബിഷപ്പ് മാർക്കും പ്രശ്‌നത്തിന്റെ ഗൗരവം വിശധികരിച്ചുകൊണ്ടു കത്തുകൾ അയക്കുന്നതാണ് അതോടൊപ്പം ആവശ്യമെങ്കിൽ കോടതിയിൽ നിയമ പോരാട്ടം നടത്തുകയു ചെയ്യും ഭാരവാഹികൾ അറിയിച്ചു .
ഫോറം മുൻപോട്ടു വയ്ക്കുന്ന പ്രധാന ആവശ്യങ്ങൾ ,ഇവിടുത്തെ കുട്ടികളുടെ വിവാഹവും മറ്റു കൂദാശകളും ലാറ്റിൽ പള്ളിയിൽ വച്ച് നടത്താൻ അവർ ആഗ്രഹിക്കുന്നുവെങ്കിൽ അത് തടയാതിരിക്കുക ,സീറോ മലബാർ സഭ വിവാഹവും മാറ്റുകൂദാശകളും തടഞ്ഞും വേദനിപ്പിച്ചവരോട് ക്ഷമ പറയുക, കാനോൻ നിയമത്തെ തെറ്റായി വിവക്ഷിച്ചുകൊണ്ടു ആളുകളെ ഭയപ്പെടുത്തുന്നത് അവസാനിപ്പിക്കുക ,നിർബന്ധിത പണപ്പിരിവുകൾ അവസാനിപ്പിക്കുക ,എന്നിവയാണെന്നു പ്രസിഡണ്ട് ടോമി സെബാസ്റ്റ്യൻ അറിയിച്ചു .
യുണൈറ്റഡ് കിങ്‌ഡ൦ സീറോമലബാർ ഫെയിത് ആൻഡ് ജസ്റ്റിസ് ഫോറം (UKSMFJF ) എന്നത് ക്രിസ്തിയ വിശ്വാസികളുടെ സംഘടനയാണെന്നും വിശ്വാസത്തിനെതിരെയുള്ള സഭയുടെ പ്രവർത്തനങ്ങളെ നേർവഴിയിൽ നയിക്കുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശമെന്നും ടോമി കൂട്ടിച്ചേർത്തു.
സീറോമലബാർ പാരമ്പര്യമുള്ളവരും എന്നാൽ സീറോ മലബാർ യു കെ രൂപതയിൽ അംഗത്വം എടുത്തിട്ടില്ലാത്തവരുമായ 6000 ത്തിൽ അധികം കുടുംബാംങ്ങൾ യു ,കെ, യിലുണ്ട് , അവർ നിരവധി വർഷങ്ങളായി ലാറ്റിൻ പള്ളിയിയിലാണ് അവരുടെ കൂദാശപരമായ എല്ലാകാര്യങ്ങളും നടത്തിക്കൊണ്ടിരിക്കുന്നത്. ഈ അവകാശം നിലനിർത്തുന്നതിനാണ് ഫോറത്തിന്റെ പ്രഥമ പരിഗണന. .ഫോറം സ്ഥാപിതമായതുമുതൽ നിരവധി ഗൗരവമേറിയ പരാതികളാണ് യു കെ സീറോ മലബാർ രൂപതക്കെതിരെ ലഭിച്ചുകൊണ്ടിരിക്കുന്നത് ഈ കാര്യങ്ങളെല്ലാം ഒക്ടോബർ മാസം 17 നു ബിഷപ്പ് ജോസഫ് സ്രാമ്പിക്കൽ വിളിച്ചു ചേർത്ത അനുരഞ്ജന മീറ്റിങ്ങിൽ അദ്ദേഹത്തിന്റെ ശ്രെദ്ധയിൽപ്പെടുത്തിയിട്ടുള്ളതാണ് ,ഇനിയും ഇതുപോലെയുള്ള മനുഷ്യവകാശ ധ്വ൦സനവും കൂദാശ നിഷേധവും ഇനിയുണ്ടാകില്ലെന്നു ബിഷപ്പ് സ്രാമ്പിക്കൽ വാക്കാൽ ഉറപ്പുനല്കിയിട്ടുണ്ട് എന്നിരുന്നാലും ഈ ഉറപ്പു ഔദ്ധിയോഗിഗമായി എഴുതി നൽകേണമെന്നാണ് ഫോറം ആവശ്യപ്പെട്ടിരിക്കുന്നത് .
സമാന ചിന്താഗതിക്കാർ കൂട്ടിയിണക്കുന്നതിന്റെ ഭാഗമായി ഒരു വാട്ട്സപ്പ് ഗ്രൂപ്പ് ആരംഭിച്ചിട്ടുണ്ട് ഇതിൽ ചേരാൻ ആഗ്രഹിക്കുന്നവർ ടോമി യുടെ നമ്പറിൽ വിളിക്കുക ഫോൺ നമ്പർ 07766655697. .