
ഫിലാഡൽഫിയ: ഫോമായുടെ 2026-ലെ ഒമ്പതാമത് ഇന്റര്‍നാഷണല്‍ ഫാമിലി കണ്‍വന്‍ഷന്റെ ചെയര്‍മാനായി സുബിന്‍ കുമാരനെയും ജനറൽ കൺവീനറായി ജോയി എൻ. സാമുവലിനെയും നാഷണൽ കമ്മിറ്റി അംഗീകരിച്ചു. വ്യക്തിപരമായ കാരങ്ങളാൽ മാത്യുസ് മുണ്ടക്കൽ ചെയർമാൻ സ്ഥാനം രാജി വച്ചതിനെ തുടർന്നാണ് ജനറൽ കൺവീനറായ സുബിൻ കുമാരനെ ചെയർമാൻ ആക്കിയത്. സതേൺ റീജിയൻ ട്രഷററും രജിസ്‌ട്രേഷൻ കമ്മിറ്റി മുൻ ചെയറുമാണ് ജോയി എൻ. സാമുവൽ.
പ്രസിഡന്റ് ബേബി മണക്കുന്നേൽ അധ്യക്ഷത വഹിച്ച നാഷണൽ കമ്മിറ്റിയിൽ ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗീസ്, ട്രഷറര്‍ സിജില്‍ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോള്‍ പി ജോസ്, ജോയിന്റ് ട്രഷറര്‍ അനുപമ കൃഷ്ണന്‍ എന്നിവർ സംഘടനയുടെ ഇതുവരെയുള്ള പ്രവർത്തനങ്ങളും അടുത്ത വര്ഷം ജനുവരിയിൽ നടത്തുന്ന കേരള കൺ വൻഷനും ജൂലൈ-ഓഗസ്റ് മാസങ്ങളിൽ നടത്തുന്ന ഹ്യൂസ്റ്റൺ കണ്വന്ഷനുമുള്ള പ്രവർത്തനങ്ങളും വിലയിരുത്തി.
യു.എസ്.എ, യു.കെ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കിയാന്‍ ഇന്റര്‍നാഷണല്‍ എല്‍.എല്‍.സിയുടെ മാനേജിങ് ഡയറക്ടറായ സുബിന്‍ കുമാരന്‍ ഫോമായുടെ ഊര്‍ജസ്വലനായ പ്രവര്‍ത്തകനാണ്. സതേണ്‍ റീജിയന്റെ ബിസിനസ് ഫോറം ചെയര്‍മാന്‍ സ്ഥാനം വഹിച്ചിട്ടുണ്ട്. ലോകകേരള സഭയുടെ അമേരിക്കയില്‍ നിന്നുള്ള പ്രതിനിധിയായ സുബിന്‍ എറണാകുളം മഹാരാജാസ് കോളേജ് യൂണിയന്‍ ചെയര്‍മാനായിരുന്നു. ബാലസംഘത്തിലൂടെയാണ് പൊതുപ്രവര്‍ത്തനത്തിന്റെ തുടക്കം. മാഗിന്റെ ജനറല്‍ സെക്രട്ടറിയായ സുബിന്‍ കുമാരന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. മൂന്നു വര്‍ഷമായി ഇടുക്കി ജില്ലയിലെ കുറത്തിക്കുടി, പെട്ടിമുടി ആദിവാസി മേഖലയിലെ 100-ലധികം വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിവരുന്നു.