Image

ഫോമാ കണ്‍വന്‍ഷന്‍ ജനറല്‍ കൺവീനർ ജോയി എന്‍. സാമുവല്‍ ആദ്യകാലം മുതലുള്ള നേതാവ്

Published on 27 October, 2025
ഫോമാ കണ്‍വന്‍ഷന്‍ ജനറല്‍ കൺവീനർ ജോയി എന്‍. സാമുവല്‍ ആദ്യകാലം  മുതലുള്ള നേതാവ്

ഹുസ്റ്റന്‍: ഫോമാ കണ്‍വന്‍ഷന്‍ ജനറല്‍ കൺവീനറായി തെരെഞ്ഞെടുക്കപ്പെട്ട ജോയി എന്‍. സാമുവല്‍, ഫോമായുടെ  ആരംഭകാലം  മുതല്‍ നേതൃരംഗത്ത് സ്തുത്യർഹമായി  പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്. ഫോമാ എന്ന പേര് അംഗീകാരത്തിനായി സമർപ്പിക്കുന്നത് ജോയി സാമുവലും അന്നത്തെ പ്രസിഡന്റ് ശശിധരൻ നായരുടെ പത്നിയും കൂടിയാണ്.

ഹ്യൂസ്റ്റനിൽ നടന്ന ആദ്യ കൺവന്‍ഷന്റെ രജിസ്റ്റ്രെഷന്‍ എറ്റവും മികവോടെ പൂർത്തിയാക്കിയത്  ഏറെ പ്രശംസ നേടി. പുതുതായി രൂപം കൊണ്ട സംഘടന എന്ന നിലയിൽ രജിസ്‌ട്രേഷൻ സുപ്രധാനമായിരുന്നു.

2022-ലെ കാങ്കുന്‍ കൺ വൻഷനിലും അന്നത്തെ പ്രസിഡന്റ് അനിയൻ ജോർജിന്റെ  താല്പര്യത്തിനു വഴങ്ങി രജിസ്‌ട്രേഷൻ ചുമതല വഹിച്ചു.

ഇപ്പൊൾ  സതേൺ റീജിയൻ  ട്രഷറാറാണ്. മലയാളി  അസോസിയേഷന്‍ ഒഫ് ഗ്രെറ്റര്‍ ഹുസ്റ്റന്‍ (മാഗി) വൈസ് പ്രസിഡണ്ട് , ട്രസ്റ്റി  ബോര്‍ഡ് മെംബര്‍ എന്നീ നിലകളിൽ  പ്രവര്‍ത്തിച്ചു. അറിയപ്പെടുന്ന റീയാൽട്ടർ എന്ന നിൽയിൽ   മാഗിന്റെ പഴയ കെട്ടിടം  വില്ക്കാനും പുതിയത് വാങ്ങാനും മുഖ്യ പങ്ക് വഹിച്ചു.  യാതൊരു ലാഭേച്ഛയും ഇല്ലാതെയായിരുന്നു ക്രയവിക്രയം നടത്തിയത്.  ദീർഘകാലമായി മാഗിൽ സേവനമനുഷ്ഠിക്കുന്നു

ഹ്യൂസ്റ്റൻ ഇമ്മാനുവൽ മാർത്തോമ്മാ ചർച്ചിന്റെ ട്രസ്റ്റി ആയും പ്രവർത്തിക്കുന്നു.

സ്ഥാനമാനങ്ങൾക്കു പിന്നാലെ പോകാറില്ലെങ്കിലും ഫോമായുടെ ആദ്യ കൺവൻഷൻ ചെയർ ആയിരുന്ന ബേബി മണക്കുന്നേൽ ഫോമാ പ്രസിഡന്ടായിരിക്കെ ഈ ദൗത്യം തന്നെ  ഏൽപ്പിച്ചതിൽ സന്തോഷമുണ്ടെന്നും തന്റെ കഴിവിന്റെ പരമാവധി ഉപയോഗിച്ച്  കൺ വൻഷൻ വിജയകരമാക്കുന്നതിനു പരിശ്രമിക്കുമെന്നും ജോയ് സാമുവൽ പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക