Image

അച്ഛന് പിറന്നാള്‍ ആശംസകളുമായി മീനാക്ഷി

Published on 27 October, 2025
അച്ഛന് പിറന്നാള്‍ ആശംസകളുമായി മീനാക്ഷി

ദിലീപിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മകള്‍ മീനാക്ഷി. 'ഹാപ്പി ബര്‍ത്ത്‌ഡേ അച്ഛാ' എന്ന അടിക്കുറിപ്പോയെയാണ് ചിത്രം പങ്കു വച്ചത്. വിദേശ രാജ്യത്തു വച്ചെടുത്ത ഇരുവരുടെയും സ്റ്റൈലിഷ് ചിത്രമാണ് മീനാക്ഷി പങ്കു വച്ചത്. മീനാക്ഷിയുടെ പോസ്റ്റിന് താഴെയായി ദിലീപിന് നിരവധി പേരാണ് പിറന്നാള്‍ ആശംസകളുമായി എത്തുന്നത്.

കഴിഞ്ഞ വര്‍ഷത്തെ പിറന്നാള്‍ ദിനത്തില്‍ കുട്ടിക്കാലത്ത് അച്ഛനോടൊപ്പമുള്ള ചിത്രമായിരുന്നു മീനാക്ഷി പോസ്റ്റ് ചെയ്തിരുന്നത്. ജീവിതത്തില്‍ പ്രതിസന്ധിഘട്ടങ്ങളുണ്ടായപ്പോഴും അച്ഛന് പിന്തുണയുമായി മീനാക്ഷി കൂടെ നിന്നിരുന്നു. വിവാദങ്ങളിലും അതീവ ഗുരുതരമായ പ്രതിസന്ധിഘട്ടങ്ങളിലും മീനാക്ഷി അച്ഛന്‍ ദിലീപിനൊപ്പം നിന്നത് വാര്‍ത്തയായിരുന്നു. വികാര വിക്ഷോഭങ്ങള്‍ പ്രകടിപ്പിക്കാതെ കഴിവതും ക്യാമറ കണ്ണുകളില്‍ നിന്നും അകന്നു നില്‍ക്കുകയും വളരെ മിതമായ രീതിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്യുന്ന മീനാക്ഷി അന്ന് ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. മീനൂട്ടിയാണ് തന്റെ ലോകമെന്നും അവളാണ് തന്റെ എല്ലാമെന്നും ദിലീപ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ചെന്നൈ ശ്രീരാമപന്ദ്ര മെഡിക്കല്‍ കോളേജില്‍ നിന്നും എം.ബി.ബി.എസ് പഠനം പൂര്‍ത്തിയാക്കിയ മീനാക്ഷി ഇപ്പോള്‍ ആസ്റ്ററില്‍ ജോലി ചെയ്യുകയാണ്. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക