Image

ഡോണ്‍ പാലത്തറയുടെ പുതിയ ചിത്രത്തില്‍ പാര്‍വതിയും ദിലീഷ് പോത്തനും

Published on 27 October, 2025
ഡോണ്‍ പാലത്തറയുടെ പുതിയ ചിത്രത്തില്‍ പാര്‍വതിയും ദിലീഷ് പോത്തനും

ഡോണ്‍ പാലത്തറ രചനയും സംവിധാനവും നിര്‍വഹിക്കുന്ന പുതിയ ചിത്രത്തില്‍ പാര്‍വതിയും ദിലീഷ് പോത്തനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജോമോന്‍ ജേക്കബ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം നവംബര്‍ അവസാനത്തോടെ ആരംഭിക്കും. ജോണ്‍ പാലത്തറയുടെ '1956 മധ്യ തിരുവിതാംകൂര്‍' എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ച അലക്‌സ് ജോസഫാണ് ഈ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്.

ദിലീഷിനെയും പാര്‍വതിയെയും കൂടാതെ രാജേഷ് മാധവന്‍, അര്‍ജ്ജുന്‍ രാധാകൃഷ്ണന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. 2023-ല്‍ പുറത്തിറങ്ങിയ ഫാമിലി എന്ന ചിത്രത്തിനു ശേഷം ഡോണ്‍ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക