
ഫിലാഡൽഫിയ: ഫോമാ ഭരണസമിതി ഇതുവരെ നടത്തിയ പ്രവർത്തനങ്ങളും ഭാവിയെപ്പറ്റിയുള്ള പ്രതീക്ഷകളും മിഡ് ടെം ജനറൽ ബോഡി യോഗത്തിലെ അധ്യക്ഷ പ്രസംഗത്തിൽ പ്രസിഡന്റ് ബേബി മണക്കുന്നേൽ വിവരിച്ചു. അടുത്ത ജനുവരിയിൽ നടക്കുന്ന കേരളം കൺവൻഷനും ജൂലൈ-ഓഗസ്റ്റിൽ നടക്കുന്ന ഹ്യൂസ്റ്റൺ കൺ വൻഷനുമുള്ള ഒരുക്കങ്ങളും അദ്ദേഹം എടുത്തു കാട്ടി.
ഫോമായുടെ പ്രവർത്തനങ്ങളെല്ലാം ശരിയായ ദിശയിൽ നീങ്ങുന്നുവെന്ന് സൂചിപ്പിച്ച അദ്ദേഹം 2038 ലെ ഇലക്ഷനു വരെയുള്ള സ്ഥാനാർത്ഥികൾ രംഗത്തുണ്ട് എന്ന് പറയുമ്പോൾ സംഘടന കൈവരിച്ച് കുതിപ്പ് എത്രയെന്ന് വ്യക്തമാവുമെന്ന് ചൂണ്ടിക്കാട്ടി . സാധാരണ കൺവൻഷനു മുൻപുള്ള ഫെബ്രുവരി മാസത്തിലാണ് ഇലക്ഷന്‍ പ്രവർത്തനം ആരംഭിക്കുന്നത്. 17 വര്‍ഷമായി ഫോമാ ആരംഭിച്ചിട്ട്. കഴിഞ്ഞ കാലങ്ങളില്‍ 9 പ്രസിഡന്റുമാര്‍ വന്നു. എക്‌സിക്യൂട്ടീവ് കമ്മിറ്റി വന്നു. ആ കമ്മിറ്റികളുടെ പ്രവര്‍ത്തന ഫലമായാണ് ഇത്രയധികം സ്ഥാനാർത്ഥികൾ മുന്നോട്ടു വന്നത് . ഫോമാ എന്ന ഈ മഹത്തായ പ്രസ്ഥാനം അമേരിക്കയിലെയും കാനഡയിലെയും മലയാളികളുടെ മനസ്സില്‍ താലോലിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അതിന്റെ നല്ല വശങ്ങളെ ഉള്‍കൊണ്ടുകൊണ്ടാണ് ഇവിടെ നിങ്ങളെല്ലാവരും വന്നുചേര്‍ന്നിരിക്കുന്നത്.
പ്രധാനപ്പെട്ട രണ്ടു കണ്‍വെന്‍ഷനാണുള്ളത്. കേരളാ കണ്‍വന്‍ഷനും അതുപോലെയൊരു ഫാമിലി കണ്‍വന്‍ഷനും.
ജനറല്‍ ബോഡിയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കും. \ നിങ്ങളുടെ അംഗീകാരത്തോടെ അവ ഭംഗിയായി നടപ്പിലാക്കും.
കഴിഞ്ഞ ഒക്ടോബര്‍ മാസം 26-ാം തീയ്യതി ഞങ്ങള്‍ ചാര്‍ജ്ജ് ഏറ്റെടുത്തു. അന്നു മുതല്‍ ഫോമയുടെ പ്രവര്‍ത്തകരുമായി എങ്ങനെ മുമ്പോട്ടു പോകണം എന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്തു. നിങ്ങളില്‍ പലരുമായി ഞങ്ങള്‍ കാര്യങ്ങള്‍ ആലോചിച്ചിട്ടുണ്ട്. അങ്ങനെയാണ് മുമ്പോട്ടു പോകുന്നത്. നാഷ്ണല്‍ കമ്മിറ്റിയുടെയോ എക്‌സിക്യൂട്ടീവിന്റെയോ മാത്രമല്ല നിങ്ങള്‍ ഓരോരുത്തരുടെയും അഭിപ്രായങ്ങളെ മാനിച്ചുകൊണ്ടായിരിക്കും മുമ്പോട്ടു പോകുന്നത്.
കഴിഞ്ഞ ജനുവരി മാസം 5-ാം തീയ്യതി അമ്മയോടൊപ്പം എന്ന പരിപാടി പിറവത്ത് ഞങ്ങള്‍ ആരംഭിച്ചു. അന്നു ട്രഷറർ സിജിൽ പാലക്കലോടി, ലാലി കളപുരയ്ക്കല്‍, ഷാലു പുന്നൂസ്, പോള്‍ പി ജോസ് , അനുപമ കൃഷ്‌ണൻ, അങ്ങനെ ഞങ്ങളെല്ലാവരും അതില്‍ പങ്കുചേര്‍ന്നിരുന്നു. ഫോമയുടെ നല്ലൊരു പ്രവര്‍ത്തനം അവിടെ കാഴ്ചവെയ്ക്കാന്‍ സാധിച്ചു. അമ്മമാര്‍ക്ക് കൈനീട്ടവും കിറ്റും പുതുവസ്ത്രവും എല്ലാം നല്‍കാന്‍ സാധിച്ചിരുന്നു.
ഹെല്‍പിംഗ് ഹാന്‍ഡ് സ് വഴി അര്‍ഹതപ്പെട്ട കുട്ടികള്‍ക്കും പ്രായമായവര്‍ക്കും പീഢനമനുഭവിക്കുന്നവര്‍ക്കും വേണ്ടി പതിമൂന്നോളം കേസുകള്‍ക്ക് സഹായിക്കാനായി .
വീണ്ടും പുതിയ കേസുകള്‍ വന്നു കൊണ്ടിരിക്കുന്നു. അഡ്വ. ബിജു ചാക്കോയാണ് അതിന് നേതൃത്വം കൊടുക്കുന്നത്. ഞങ്ങളെല്ലാവരും അംഗീകാരം കൊടുക്കും . അങ്ങനെയാണ് കാര്യങ്ങള്‍ മുമ്പോട്ട് നീങ്ങുന്നത്.
കഴിഞ്ഞ മാസം പിറവത്ത് 70 ഓളം ഡോക്ടര്‍മാര്‍ വന്ന് 1200 ഓളം പേര്‍ക്ക് വേണ്ടി മെഡിക്കല്‍ ക്യാമ്പ് നടത്തി. അങ്ങനെ ഒത്തിരി ഒത്തിരി കാര്യങ്ങള്‍ ഫോമയുടെ പേരില്‍ ചെയ്യാന്‍ സാധിച്ചു.
അതുപോലെ ഓരോ റീജിയണിലെ ആര്‍വിപിമാരും നല്ല രീതിയില്‍ കാര്യങ്ങള്‍ ചെയ്തു. മെട്രോ റീജയനിൽ കണ്‍വന്‍ഷന്റെ കിക്കോഫ് നടന്നു. ബോസ്റ്റണില്‍ നടന്നു. അടുത്ത രണ്ടാം തീയ്യതി സെന്‍ട്രല്‍ റീജിയണില്‍ നടക്കുന്നു. 9-ാം തീയ്യതി എംജെറ്റ് റീജിയനിൽ. 14, 15 ഉം വെസ്‌റ്റേണ്‍ റീജിയണില്‍ നടക്കുന്നു.
കണ്‍വന്‍ഷന്റെ വെബ്‌സൈറ്റും റജിസ്‌ട്രേഷനും ഭംഗിയായി പുരോഗമിക്കുന്നു. വെബ് സൈറ്റ് ചെയ്ത കാലിഫോര്‍ണിയില്‍ നിന്നുള്ള ജേക്കബ് വീട്ടിലൊരു മരണം മൂലം പെട്ടെന്ന് നാട്ടിലേക്ക് പോയിരിക്കയാണ്. അദ്ദേഹം വന്നതിന് ശേഷം രജിസ്‌ട്രേഷൻ നടപടികള്‍ ആരംഭിക്കും.
കേരള കണ്‍വന്‍ഷന്‍ ജനുവരി 9, 10,11 തീയ്യതികളില്‍ കോട്ടയം, കുമരകം, എറണാകുളം എന്നിവിടങ്ങളില്‍ വച്ച് നടത്തുന്നു. ഈ കണ്‍വന്‍ഷന്റെ രജിസ്‌ട്രേഷന് വേണ്ടി ഒത്തിരി പേര്‍ മുന്നോട്ട് വന്നിട്ടുണ്ട്. സ്‌പോണ്‍സേര്‍സ് വന്നിട്ടുണ്ട്. കണ്‍വന്‍ഷന്റെ ചെയര്‍മാന്‍ പീറ്റര്‍ കുളങ്ങരയാണ്. ഇവിടെ നിന്ന് ഒരു കമ്മറ്റി ഫോം ചെയ്താണ് അതിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകാന്‍ തീരുമാനിച്ചിരിക്കുന്നത്.
ഫോമയുടെ പേരില്‍ ഒരു മെഡിക്കല്‍ കാര്‍ഡ് ഇഷ്യൂ ചെയ്തതാൻ മറ്റൊന്ന്. ആസ്റ്റര്‍ മെഡിസിറ്റി എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കാരിത്താസ്, സ്മിത മെമ്മോറിയല്‍ ഹോസ്പിറ്റല്‍ തൊടുപുഴ, തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ ആ കാര്‍ഡ് ലഭ്യമാണ്. കാര്‍ഡുമായി ഹോസ്പിറ്റലില്‍ ചെന്നാൽ എല്ലാ പ്രിവിലേജും നിങ്ങള്‍ക്കു ലഭിക്കും. ഡോക്ടര്‍മാരെ കാണാന്‍ പോകണ്ട, അവര്‍ നിങ്ങളുടെ അടുത്തേക്ക് വരും. സ്‌പെഷ്യല്‍ റൂം ഉണ്ട്. ആ റൂമില്‍ വരും. കാരിത്താസില്‍ ഡിജിറ്റലായുള്ള സേവനം ചെയ്തിട്ടുണ്ട്. നിങ്ങള്‍ക്കോ നിങ്ങളുടെ ഫാമിലിയില്‍ ഉള്ളവര്‍ക്കോ ഏതു അസുഖം വന്നാലും ഈ ഹോസ്പിറ്റലില്‍ ചെന്നാല്‍ ഫോമയുടെ പേര്‍ പറഞ്ഞാല്‍ മതി ഈ സൗകര്യങ്ങള്‍ ലഭിക്കും.
നിങ്ങളുടെ പേരന്റ്‌സിന് ഹോസ്പിറ്റലില്‍ പോകാന്‍ കഴിയാത്തവര്‍ക്ക് ഡോക്ടര്‍മാരുടെ സേവനം നിങ്ങളുടെ വീടുകളില്‍ എത്തും. ഹോസ്പിറ്റലില്‍ അഡ്മിറ്റായാല്‍ ബൈസ്റ്റാൻഡേഴ്‌സിനേയും ഈ മെഡിക്കല്‍ കാര്‍ഡുകൊണ്ട് ലഭിക്കും. നിങ്ങള്‍ക്ക് എന്ത് ആവശ്യമുണ്ടെങ്കിലും എക്‌സിക്യൂട്ടീവ് കമ്മറ്റിയെ അറിയിച്ചാല്‍ കാര്യങ്ങള്‍ നടക്കും.
രണ്ടാഴ്ച മുമ്പ് ഇവിടെ വച്ച് വിമൻസ് സമ്മിറ്റ് നടന്നു. അത് വിജയിപ്പിക്കുന്നതിന് വേണ്ടി ഇവിടെയിരിക്കുന്ന ലേഡീസും ആര്‍വിപിമാരും നാഷ്ണല്‍ കമ്മിറ്റി മെമ്പേഴ്‌സും ഫോമയെ സ്‌നേഹിക്കുന്ന എല്ലാവരും പങ്കുചേര്‍ന്നു. ആ സമ്മിറ്റ് ഏറ്റവും ഭംഗിയായ രീതിയില്‍ നടത്താന്‍ സാധിച്ചു. ലാലി കളപുരയ്ക്കല്‍, അനുപമ കൃഷ്‌ണൻ, അനിത നായർ, . ഡോ.മഞ്ജുപിള്ള, സ്വപ്ന ഇവരെല്ലാം ഇതില്‍ പങ്കെടുത്തവരാണ്. അവര്‍ തിരിച്ചു പോയത് തങ്ങളുടെ പണം നഷ്ടമായല്ലോ എന്ന വിഷമത്തോടയല്ല. മറിച്ച് സന്തോഷത്തോടെയാണ്. ഇവിടെയുള്ള ഒത്തിരിപേര്‍ സ്‌പോണ്‍സര്‍ഷിപ്പ് എടുത്തു സാമ്പത്തികമായി സഹായിച്ചു. എല്ലാവര്‍ക്കും ഫോമയുടെ പേരില്‍ നന്ദി അറിയിക്കുന്നു.
ഫോമയ്ക്ക് നല്ലൊരു സല്‍പേരുണ്ടാക്കിയെടുക്കാന്‍ നമ്മുടെ പ്രവര്‍ത്തനത്തിലൂടെ മുമ്പോട്ടു പോകണം. കേരളാ കണ്‍വന്‍ഷനും ഫാമിലി കണ്‍വന്‍ഷനും ഭംഗിയായി നടത്താന്‍ ഇവിടെയുളള ആര്‍വിപിമാരോ നാഷ്ണല്‍ കമ്മിറ്റിയോ, എക്‌സിക്യൂട്ടീവ് കമ്മിറ്റിയോ മാത്രം വിചാരിച്ചാല്‍ നടക്കില്ല. അതിനു നിങ്ങളുടെ സഹായ സഹകരണങ്ങള്‍ ആവശ്യമാണെന്ന് വിനീതമായി ചൂണ്ടിക്കാട്ടുന്നു.
ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗീസ് മിനിറ്റ്സും കഴിഞ്ഞ കമ്മിറ്റി മിച്ചം വച്ച തുക സംബന്ധിച്ച വിവരങ്ങളും അവതരിപ്പിച്ചു. ട്രഷറർ സിജിൽ പാലക്കലോടി കണക്കുകൾ അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോള്‍ പി ജോസ്, ജോയിന്റ് ട്രഷറര്‍ അനുപമ കൃഷ്ണന്‍ എന്നിവർ വിവിധ വിഷയങ്ങളെപ്പറ്റി സംസാരിച്ചു.
see also
ഫോമാ പ്രവർത്തനങ്ങൾ വിജയപാതയിൽ : പ്രസിഡന്റ് ബേബി മണക്കുന്നേല്‍
ഫോമാ കണ്‍വന്‍ഷന്‍ ജനറല്‍ കൺവീനർ ജോയി എന്‍. സാമുവല്‍ ആദ്യകാലം മുതലുള്ള നേതാവ്
ഫോമാ ഭരണഘടനയിൽ സുപ്രധാനമായ ചില മാറ്റങ്ങൾ വരുത്തി
സുബിന്‍ കുമാരൻ ഫോമാ കൺവൻഷൻ ചെയർമാൻ; ജനറൽ കൺവീനറായി ജോയി എൻ. സാമുവൽ