Image

വിജി എബ്രഹാമിനെ അഡ്വൈസറി ബോർഡ് ചെയര്മാന് (2026-2028) സ്ഥാനത്തേക്ക് കേരളാ സമാജം ഓഫ് സ്റ്റാറ്റൻ ഐലൻഡ് എൻഡോർസ് ചെയ്തു

Published on 27 October, 2025
വിജി എബ്രഹാമിനെ അഡ്വൈസറി ബോർഡ് ചെയര്മാന് (2026-2028) സ്ഥാനത്തേക്ക് കേരളാ സമാജം ഓഫ് സ്റ്റാറ്റൻ ഐലൻഡ് എൻഡോർസ് ചെയ്തു

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളി സംഘടനാ രംഗത്ത് വര്‍ഷങ്ങളുടെ പ്രവര്‍ത്തന പാരമ്പര്യമുള്ള വിജി എബ്രഹാം ഫോമായുടെ 2026-28 വര്‍ഷത്തേയ്ക്കുള്ള അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് മല്‍സരിക്കുന്നു. കേരള സമാജം ഓഫ് സ്റ്റാറ്റന്‍ ഐലന്റിന്റെ മുന്‍ പ്രസിഡന്റും രണ്ടു വട്ടം സംഘടനയുടെ ട്രഷററുമായിരുന്ന വിജി എബ്രഹാം  ഫോമാ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനായി ജനവിധി തേടുന്നത് തന്റെ സ്തുത്യര്‍ഹമായ പൊതുപ്രവര്‍ത്തന മികവിനുള്ള സമൂഹത്തിന്റെ അംഗീകാരവുമായാണ്.

ഫോമാ ഗ്ലോബല്‍ കണ്‍വന്‍ഷന്റെ മെട്രോ റീജിയന്‍ കോ-ഓര്‍ഡിനേറ്ററായി മൂന്നു വര്‍ഷം മുമ്പ് പ്രവര്‍ത്തിച്ചിട്ടുള്ള ഇദ്ദേഹം, ഫോമാ മയാമി കണ്‍വന്‍ഷനിലും ചിക്കാഗോ കണ്‍വന്‍ഷനിലും നിറസാന്നിധ്യമായിരുന്നു. ഫോമാ ഹെല്‍പ്പിങ് ഹാന്‍ഡ്‌സ് പദ്ധതിയുടെ മെട്രോ റീജിയന്‍ കോ-ഓര്‍ഡിനേറ്ററായും തിളങ്ങിയിട്ടുള്ള വിജി എബ്രഹാം നിരവധി ജീവകാരുണ്യ മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിട്ടുണ്ട്. ഫോമായുടെ നാഷണല്‍ കമ്മിറ്റി മെമ്പര്‍ ആയിരുന്ന വിജി എബ്രഹാം നിലവില്‍ ക്രിഡന്‍ഷ്യല്‍ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം വഹിക്കുന്നു.

ഏറ്റെടുത്ത ഉത്തരവാദിത്വങ്ങള്‍ കണിശതയോടെ നടപ്പാക്കുന്ന വിജി എബ്രഹാമിന്റെ മുഖമുദ്ര, അര്‍പ്പണ ബോധവും  സംഘടനയുടെ ലക്ഷ്യപ്രാപ്തിക്കായുള്ള നിസ്വാര്‍ത്ഥതമായ സേവനവുമാണ്. അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ എന്ന നിലയിലുള്ള വിജി എബ്രഹാമിന്റെ സേവനം ഫോമായ്ക്ക് മുതല്‍ക്കൂട്ടാവും. ഏവരുടെയും സഹായ സഹകരണങ്ങൾ പ്രതിഷിച്ചുകൊള്ളുന്നു.
 

Join WhatsApp News
Fomettan 2025-10-27 17:42:38
ഹലോ ശ്രീമാൻ വിജി അബ്രഹാം. ഞാൻ നിങ്ങൾക്ക് പിന്തുണ നൽകുന്നു. നിങ്ങൾ ഒന്ന് ജയിച്ച് വരണം. എന്നിട്ട് വേണം ഫോമയുടെ ചീഞ്ഞുനാറുന്ന അകത്തളവും പുറത്തളവും ഒന്ന് വെട്ടി നിരത്തി നാറ്റത്തിൽ നിന്ന് ഒന്ന് രക്ഷിക്കാൻ. ഭരണഘടന ഒക്കെ അവർ സ്വന്തം ഇഷ്ടപ്രകാരം പിച്ചിച്ചീന്തി അല്ലേ. നിങ്ങൾ ജയിച്ചുവന്ന് ഒന്ന് ശരിയാക്കി തരണം.
ഫോമൻ 2025-10-27 20:25:19
മുഖത്ത് നോക്കി ചെയ്തത് തെറ്റാണെന്നും അത് ശരിയാക്കണം എന്ന്‌ പറയുന്ന ഒരു ശൈലി ആണ് വിജിയുടേത്. ഈ പൊസിഷൻ കൊണ്ട് ഉപദേശിക്കാനേ കഴിയുള്ളു ചെയ്യിക്കാനാവില്ല!!! ജയിച്ച് വരിക
Advisory Chair 2025-10-28 11:58:44
Congratulations and best wishes dear Viji. The Advisory Council Chairperson’s primary role is to lead the Advisory Council in accordance with the By-Laws, provide guidance and recommendations to FOMAA’s leadership, and represent the Council in the National Committee—supporting sound long-term decisions while remaining neutral and non-political. ഏതു മീറ്റിങ്ങുകളിലും അലമ്പ് കാണിക്കുകയും ചിലരുടെ സ്വാർത്ഥ താല്പര്യത്തിനു വേണ്ടി മാത്രം നിലകൊള്ളുകയും പാർഷ്യലിറ്റി കാണിക്കുകയും ചെയ്യുന്ന ഇപ്പോഴത്തെ ചെയർപേഴ്സനെ പോലെയാവാതെ, ഫോമയുടെ നന്മയ്ക്കുവേണ്ടി പ്രവർത്തിക്കാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു. Once again, all the Best Wishes !!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക