
രാപ്പാതിയിലെ
കാററിലൂടെ
ഞാൻ തോണി
തുഴയുന്നത്
നിന്റെ കണ്ണുകളിലെ
നീല സമുദ്രത്തിലേക്കാണ്
വഴി പിരിയാതെ
കടലിലേക്കൊഴുകുന്ന
നദിയും തോണിയും
തീരവും തുഴയും
ഞാനാകുമ്പോൾ
നീ എനിക്ക് വഴി കാട്ടുന്ന
നിലാവും
ഇളവേൽക്കാൻ
തണലുമാകുന്നു.
നിന്റെ കണ്ണുകളിലെ
കടൽ നീല
കടം വാങ്ങുമ്പോൾ
എന്റെ മോഹം
വീണ്ടും
മുടിപ്പൂ ആകാൻ
കൊതിച്ചൊരു
നീലശംഖുപുഷ്പമായി
പൂത്തു വിടരുന്നു..
എന്റെ സിന്ദൂരം
തട്ടി മറിച്ചത്
സന്ധ്യയാണെന്ന്
ആവർത്തിച്ചു പറയുന്നു.