
ചിന്തകൾക്ക് തീ പിടിക്കുമ്പോഴാണ്
തലച്ചോറിൽ ഭ്രാന്തിന്റെ മരം പൂക്കുന്നത്
ചിന്തകൾക്ക് ഭാവന നിറയുമ്പോഴാണ്
കഥയും കവിതയും കടലാസിൽ പിറക്കുന്നത്
ചിന്തകൾക്ക് ഭാരം തൂങ്ങുമ്പോഴാണ് മനസ്സിന് കനം വെക്കുന്നത്
ചിന്തകളിൽ വർണ്ണങ്ങൾ പടരുമ്പോളാണ് ക്യാൻവാസിൽ ചിത്രങ്ങൾ പിറക്കുന്നത്
ചിന്തകളിൽ ദുഃഖഭാരം നിറയുമ്പോഴാണ് കണ്ണുകളിൽ മിഴിനീർ പൊടിയുന്നത്
ചിന്തകളിൽ നീ മാത്രമാവുമ്പോഴാണ് എന്നിൽ പ്രണയം നിറയുന്നത്
നിന്നെ എനിക്ക് നഷ്ടപ്പെടുമ്പോഴാണ് ചിന്താഭാരത്താൽ ഞാൻ തകർന്നു പോകുന്നത്.