Image

ഞങ്ങൾക്കും കുടുംബജീവിതമുണ്ട്, ഷൂട്ടിങ് സമയം കുറയ്ക്കണം; രശ്‌മിക മന്ദാന

Published on 29 October, 2025
ഞങ്ങൾക്കും കുടുംബജീവിതമുണ്ട്, ഷൂട്ടിങ് സമയം കുറയ്ക്കണം; രശ്‌മിക മന്ദാന

സിനിമയിലെ ജോലി സമയവുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചകളിൽ തൻ്റെ ശക്തമായ നിലപാട് തുറന്നുപറഞ്ഞ് നടി രശ്‌മിക മന്ദാന. താൻ ഒരു സാധാരണ വ്യക്തിക്ക് ജോലി ചെയ്യാൻ കഴിയുന്നതിനേക്കാൾ കൂടുതൽ സമയം ജോലി ചെയ്യാറുണ്ടെങ്കിലും, അത് പ്രോത്സാഹിപ്പിക്കാറില്ലെന്ന് രശ്‌മിക പറയുന്നു.

“അഭിനേതാക്കൾക്ക് മാത്രമല്ല, സംവിധായകർ, ലൈറ്റ്മാൻ, സംഗീതം തുടങ്ങിയ സിനിമാ മേഖലയിലുള്ള എല്ലാവർക്കും 9 മണി മുതൽ 6 മണി വരെ ഒരു നിശ്ചിത ജോലി സമയം അനുവദിക്കണം. കാരണം, ഞങ്ങൾക്ക് കുടുംബജീവിതത്തിൽ കൂടി ശ്രദ്ധ കൊടുക്കേണ്ടതുണ്ട്, കൃത്യമായി ഉറങ്ങണം, വ്യായാമം ചെയ്യണം. ചെറുപ്പത്തിൽ ആരോഗ്യവും ഫിറ്റ്‌നസും നഷ്ടപ്പെടുത്തിയതിൽ പിന്നീട് ഖേദിക്കരുത്,” എന്നായിരുന്നു രശ്‌മികയുടെ വാക്കുകൾ.

ലൊക്കേഷൻ പ്രശ്‌നങ്ങൾ കാരണം ചുരുങ്ങിയ സമയത്തിനുള്ളിൽ ഷൂട്ട് ചെയ്യേണ്ടിവരുമ്പോൾ താൻ അണിയറപ്രവർത്തകർക്കൊപ്പം നിൽക്കാറുണ്ടെങ്കിലും, അഭിനേതാക്കളെക്കൊണ്ട് കൂടുതൽ സമയം ജോലി ചെയ്യിപ്പിക്കുന്നത് ശരിയല്ലെന്ന് താരം കൂട്ടിച്ചേർത്തു. നേരത്തെ, നടി ദീപിക പദുക്കോണും ഷൂട്ടിംഗ് സെറ്റുകളിൽ ജോലി സമയം ആറ് മണിക്കൂറായി ചുരുക്കണമെന്നും ലാഭവിഹിതം നൽകണമെന്നും ആവശ്യപ്പെട്ടത് വലിയ ചർച്ചയായിരുന്നു. ദീപികയുടെ ഈ ഡിമാൻഡുകൾ ‘കൽക്കി 2898 എഡി’ സിനിമയുടെ രണ്ടാം ഭാഗത്തുനിന്നും അവരെ ഒഴിവാക്കിയതിന് കാരണമായതായും വാർത്തകൾ വന്നിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക