
ഫോമാ കംപ്ലയന്‍സ് കൗണ്‍സിലിന്റെ പുതിയ ചെയര്‍മാനായി, ന്യൂയോര്‍ക്ക് മെട്രാ റീജിയണില്‍ നിന്നുള്ള വർഗീസ് കെ. ജോസഫ് ഒക്ടോബര്‍ 25 ന് ഫിലാഡല്‍ഫിയായില്‍ നടന്ന ജനറല്‍ ബോഡിയില്‍ സ്ഥാനമേറ്റു.
2023 ഒക്ടോബറില്‍ ന്യൂയോര്‍ക്കില്‍ വച്ച് നടന്ന ജനറല്‍ ബോഡിയില്‍ ഇലക്ഷനിലാണ് ഈ കൗണ്‍സിലിനെ തിരഞ്ഞെടുത്തത്. രാജു വർഗീസ്, വർഗീസ് കെ . ജോസഫ്, ഷോബി ഐസ്സക്ക്, ഷൈനി അബൂബേക്കര്‍, ജോമോന്‍ കുളപുരക്കല്‍ എന്നീ അഞ്ചു പേരാണ് കൗൺസിലിൽ.
അന്നത്തെ ധാരണപ്രകാരം ആദ്യത്തെ രണ്ടു വര്‍ഷം രാജു വർഗീസ് ചെയര്‍മാനായും, ഷോബി ഐസക്ക് വൈസ് ചെയര്‍മാനായും, ഷൈനി അബൂബേക്കര്‍ സെക്രട്ടറിയായും, വർഗീസ് കെ ജോസഫും ജോമോന്‍ കുളപ്പുരക്കലും അംഗങ്ങളുമായി സ്ഥാനമേറ്റു. ധാരണ പ്രകാരം അടുത്ത രണ്ടു വര്‍ഷം വർഗീസ് കെ. ജോസഫ് ചെയര്‍മാന്‍ ആകണമെന്ന് തീരുമാനം അന്ന് എടുത്തിരുന്നു . അതുപ്രകാരമാണ് ഇപ്പോഴുള്ള നേതൃത്വമാറ്റം. ഷോബി ഐസക്ക് വൈസ് ചെയര്‍മാനായും, ഷൈനി അബൂബേക്കര്‍ സെക്രട്ടറിയായും തുടരും.
ചെയര്‍മാന്‍ ആകുന്ന വരഗീസ് കെ. ജോസഫ് ഫോമാ മെട്രോ റീജിയന്‍ വൈസ് പ്രസിഡന്റു (ആര്‍.വി.പി.), ഫോമാ മെമ്പര്‍ഷിപ്പ് റിവ്യൂ കമ്മിറ്റി ചെയര്‍മാന്‍, ഫോമാ അഡൈ്വസറി ബോര്‍ഡ് സെക്രട്ടറി എന്നീ നിലകളിൽ പ്രവര്‍ത്തിച്ചിരുന്നു.
അദ്ദേഹത്തിന്റെ പ്രവര്‍ത്തന പാരമ്പര്യവും, കഴിവും ഫോമക്ക് മുതല്‍ക്കൂട്ടായിരിക്കുമെന്നതില്‍ സംശയവുമില്ലെന്ന് ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ, സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, വൈസ് ചെയർ ഷാലു പുന്നൂസ്, ജോ. സെക്രട്ടറി പോൾ പി. ജോസ്, ജോ. ട്രഷറർ അനുപമ കൃഷ്‌ണൻ എന്നിവർ പറഞ്ഞു