
ഏഷ്യാനെറ്റിലെ ജനപ്രിയ സീരിയലായ മൗനരാഗം 1526 എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കി, ഇതോടെ മലയാള ടെലിവിഷന്‍ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പാരമ്പര എന്ന നേട്ടം സ്വന്തമാക്കി.
പ്രദര്‍ശനം ആരംഭിച്ചതുമുതല്‍ തന്നേ, മൗനരാഗം പ്രണയത്തിന്റെയും ജീവിതപ്രതിസന്ധികളുടെയും കുടുംബബന്ധങ്ങളുടെയും മനോഹരമായ അവതരണത്തിലൂടെ കിരണ്‍-കല്യാണി കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം കണ്ടെത്തി. വ്യക്തിത്വങ്ങള്‍, മനോവിശകലനങ്ങള്‍, ബന്ധങ്ങളിലെ സങ്കീര്‍ണത എന്നിവയെ ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കുന്നതാണ് ഈ പരമ്പരയുടെ പ്രത്യേകത.

പ്രേക്ഷക സ്നേഹവും തുടര്‍ച്ചയായ പിന്തുണയും ചേര്‍ന്ന്, മൗനരാഗം പുതിയൊരു അധ്യായത്തിലേക്ക് കടന്നിരിക്കുന്നു. ഇനി വരുന്ന ഓരോ എപ്പിസോഡും ഈ വിജയയാത്രയുടെ പുതിയ നേട്ടങ്ങളായി മാറും.
മൗനരാഗം തിങ്കള്‍ മുതല്‍ ശനി വരെ വൈകുന്നേരം 6 മണിക്ക് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്നു. കൂടാതെ Dinsey+ Hotstar-ലും കാണാവുന്നതാണ്.