Image

ശ്രീനാഥ് ഭാസിയുടെ ‘പൊങ്കാല’ തിയേറ്ററുകളിലേക്ക്

Published on 30 October, 2025
ശ്രീനാഥ് ഭാസിയുടെ  ‘പൊങ്കാല’ തിയേറ്ററുകളിലേക്ക്

നടൻ ശ്രീനാഥ് ഭാസിയെ നായകനാക്കി എ.ബി. ബിനിൽ കഥയെഴുതി സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ‘പൊങ്കാല’ ഡിസംബർ 5ന് തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുന്നു. ആക്ഷന് ഏറെ പ്രാധാന്യം നൽകി ഒരുങ്ങുന്ന ഈ ചിത്രം ശ്രീനാഥ് ഭാസിയുടെ ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന സിനിമ കൂടിയാണ്. 

2000-മാണ്ടിനോടടുത്ത് വൈപ്പിൻ മുനമ്പം തീരദേശത്തെ ഹാർബർ പശ്ചാത്തലമാക്കി നടന്ന ഒരു സംഭവ കഥയാണ് ‘പൊങ്കാല’ പറയുന്നത്. സാമൂഹികവും രാഷ്ട്രീയപരവുമായ അടിത്തറയിൽ രൂപപ്പെട്ട ശക്തമായ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്.

ആക്ഷൻ കോമഡി ത്രില്ലർ ശ്രേണിയിൽപ്പെടുന്ന ഈ സിനിമയുടെ ചിത്രീകരണം വൈപ്പിൻ ചെറായി ഭാഗങ്ങളിലായിരുന്നു. യാമി സോനാ, ബാബുരാജ്, കിച്ചു ടെല്ലസ്, സുധീർ കരമന, സമ്പത്ത് റാം, അലൻസിയർ, സൂര്യ കൃഷ്, ഇന്ദ്രജിത്ത് ജഗജിത് എന്നിവരടക്കം നിരവധി താരങ്ങൾ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. ഗ്ലോബൽ പിക്ചേഴ്സ് എന്റർടൈന്മെന്റ്, ജൂനിയർ 8 ബാനറിൽ ദീപു ബോസും അനിൽ പിള്ളയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക