
കൊച്ചി: ധ്യാന്‍ ശ്രീനിവാസന്‍, ദേവനന്ദ ജിബിന്‍, മീര വാസുദേവ്, ആതിര പട്ടേല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മറിയം സിനിമാസിന്‍റെ ബാനറില്‍ രാജേഷ് അമനകര തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'കല്യാണമരം' പൂജയും സ്വച്ച് ഓണും എറണാകുളം മുളന്തുരുത്തി മറിയം ടവറില്‍ നടന്നു. തൃക്കാക്കര അസിസ്റ്റന്‍റ് പോലീസ് കമ്മീഷണറും സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയ ഗായകനുമായ ഷിജു.പി.എസ്. സ്വിച്ച് ഓണും ,ഫസ്റ്റ് ക്ലാപ്പ് ഗാനരചയിതാവ് സന്തോഷ് വര്‍മ്മയും നിര്‍വ്വഹിച്ചു. കല്യാണമരത്തിന്‍റെ
തിരക്കഥ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, സംവിധായകന്‍ രാജേഷ് അമനകരയ്ക്ക് നല്‍കി പ്രകാശനം ചെയ്തു.
യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവയുടെ അനുഗ്രഹ സന്ദേശം ചടങ്ങിൽ പഴുക്കാമറ്റം സെൻ്റ് മേരീസ് സിംഹാസന പള്ളി വികാരി ഫാ. തോമസ് മുരീക്കൻ വായിച്ചു ചടങ്ങില്‍ പങ്കെടുത്ത വ്യക്തികള്‍ക്ക് കല്യാണമരത്തിന്‍റെ ഓര്‍മ്മയുണര്‍ത്തുന്ന വൃക്ഷത്തൈകളും സമ്മാനിച്ചു.
ധ്യാന്‍ ശ്രീനിവാസന്‍, മീര വാസുദേവ്, ആതിര പട്ടേല്‍, ദേവനന്ദ ജിബിന്‍, പ്രശാന്ത് മുരളി, മനോജ് കെ.യു, നോബി, മഞ്ജു വിജീഷ് തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. മുളന്തുരുത്തി, പാലാ തുടങ്ങിയ പ്രദേശങ്ങളിലായി സിനിമയുടെ ചിത്രീകരണം നവംബര്‍ ഏഴിന് ആരംഭിക്കും. നിര്‍മ്മാണം - സജി കെ ഏലിയാസ്. ക്യാമറ - രജീഷ് രാമന്‍, കഥ - വിദ്യ രാജേഷ്, സംഭാഷണം - പ്രദീപ് കെ നായര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷാജി പട്ടിക്കര, കലാസംവിധാനം- സാബുറാം, എഡിറ്റിംഗ്- രതിന്‍ രാധാകൃഷ്ണന്‍, സംഗീതം - അജയ് ജോസഫ്, ഗാനരചന- സന്തോഷ് വര്‍മ്മ, മേക്കപ്പ് - റഹീം കൊടുങ്ങല്ലൂര്‍, വസ്ത്രാലങ്കാരം - രാധാകൃഷ്ണന്‍ മങ്ങാട്, പി ആര്‍ ഒ - പി ആര്‍ സുമേരന്‍, സ്റ്റില്‍സ് - ഗിരിശങ്കര്‍, പബ്ലിസിറ്റി ഡിസൈന്‍സ് -ജിസന്‍ പോള്‍.