
നടന്‍ മമ്മൂട്ടിക്കു വേണ്ടി രാജരാജേശ്വര ക്ഷേത്രത്തില്‍ പൊന്നിന്‍കുടം വഴിപാട്. തിരുവനന്തപുരം സ്വദേശി എ. ജയകുമാറാണ് താരത്തിന്റെ ആയുരാരോഗ്യത്തിനു വേണ്ടി ഉത്രം നക്ഷത്രത്തില്‍ പൊന്നിന്‍കുടം വഴിപാട് നടത്തിയത്. രാജരാജേസ്വരി ക്ഷേത്രത്തിലെ പ്രധാന വഴിപാടാണിത്. ജയകുമാറിനെ ക്ഷേത്രം ഭാരവാഹികള്‍ ക്ഷേത്രത്തിലെ ആരാധാനാ മൂര്‍ത്തിയായ രാജരാജേശ്വരന്റെ ചിത്രം നല്‍കി സ്വീകരിച്ചു.
കണ്ണൂര്‍ ജില്ലാ ആസ്ഥാനത്തു നിന്ന് 23 കിലോമീറ്റര്‍ വടക്കുഭാഗത്തുള്ള തളിപ്പറമ്പ് ടൗണില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ ദൂരത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നെയ് നിറച്ച പൊന്നിന്‍കുടവും വെള്ളിക്കുടവും സമര്‍പ്പിക്കുന്നത് ക്ഷേത്രത്തിലെ പ്രധാന വഴിപാടാണ്. കേന്ദ്രമന്ത്രി അമിത് ഷാ ഉള്‍പ്പെടെയുള്ളവര്‍ ക്ഷേത്രത്തിലെത്തിയപ്പോഴും ഈ വഴിപാട് ചെയ്തിരുന്നു.