Image

ഓര്‍ക്കാപ്പുറത്ത് ഒരു കൂടിക്കാഴ്ച; സൗഹൃദം പങ്കിട്ട് ദുല്‍ഖറും യോഗിബാബുവും

Published on 31 October, 2025
ഓര്‍ക്കാപ്പുറത്ത് ഒരു കൂടിക്കാഴ്ച; സൗഹൃദം പങ്കിട്ട് ദുല്‍ഖറും യോഗിബാബുവും

എയര്‍പോര്‍ട്ടില്‍ അപ്രതീക്ഷിതമായി കണ്ടപ്പോള്‍ പരസ്പരം ആലിംഗനം ചെയ്ത് സൗഹൃദം പങ്കിട്ട് ദുല്‍ഖര്‍ സല്‍മാനും യോഗി ബാബുവും. യോഗി ബാബുവിനെ കണ്ടയുടന്‍ ദുല്‍ഖര്‍ ഓടിച്ചെന്ന് ആലിംഗനം ചെയ്യുകയായിരുന്നു. ഇരുവരും പരസ്പരം കുറേ സമയം സംസാരിക്കുകയും ചെയ്തു. ഇരുവരുടെയും കൂടിക്കാഴ്ചയുടെ വീഡിയോ ഇതിനകം വൈറലായിട്ടുണ്ട്.

കൗണ്ടറില്‍ ക്യൂ നില്‍ക്കുന്നിടെയാണ് ദുല്‍ഖര്‍ യോഗി ബാബുവിനെ കണ്ടത്. ദൂരെ നിന്നും ദുല്‍ഖറിനെ കണ്ട യോഗി ബാബുതലയ്ക്ക് മീതെ ഇരു കൈകളും ഉയര്‍ത്തി കൂപ്പി വരവേല്‍ക്കുകയായിരുന്നു. യോഗിയെ കണ്ടയുടന്‍ ദുല്‍ഖര്‍ ഓടി വന്ന് ആലിംഗനം ചെയ്തു സംസാരിക്കുകയായിരുന്നു. ഇരുവരും കൈ കോര്‍ത്തുകൊണ്ടു തന്നെയാണ് സംസാരം തുടര്‍ന്നത്. ഇതിനിടെ ഇരുവരും തമാശ പറഞ്ഞ് ചിരിക്കുന്നതും വീഡിയോയിലുണ്ട്. ഇരുവരും തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദം വ്യക്തമാക്കുന്നതായി എയര്‍പോര്‍ട്ടിലെ വീഡിയോ.

രവി മോഹന്റെ ആദ്യ സിനിമാസംരംഭത്തില്‍ നായകനായാകാന്‍ ഒരുങ്ങുകയാണ് യോഗി ബാബു. 'ആന്‍ ഓര്‍ഡിനറി മാന്‍' എന്നാണ് ചിത്രത്തിന്റെ പേര്. സെല്‍വമണി സെല്‍വരാജ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'കാന്ത'യാണ് ദുല്‍ഖറിന്റേതായി റിലീസാകാനുള്ള ചിത്രം. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക