
ചികിത്സയ്ക്കായി സിനിമയില്‍ നിന്നും ഇടവേളയെടുത്ത നടന്‍ മമ്മൂട്ടി എട്ടു മാസത്തിനു ശേഷം വീണ്ടും കൊച്ചിയില്‍ തിരിച്ചെത്തി. കേരളത്തിലെത്തിയ മമ്മൂട്ടിയെ സ്വീകരിക്കാന്‍ മന്ത്രി എം.ബി രാജേഷ് അടക്കമുള്ളവര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയിരുന്നു. ചികിത്സയ്ക്കായി സിനിമയില്‍ നിന്നും അവധിയെടുത്ത് ചെന്നൈയിലേക്ക് പോയ താരം കഴിഞ്ഞ മാസം സിനിമാ സൈറ്റിലേക്ക് തിരിച്ചെത്തിയിരുന്നു. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന 'പാട്രിയട്ട്' എന്ന ചിത്രത്തിന്റെ ഹൈദരബദിലെ ലൊക്കേഷനിലാണ് മമ്മൂട്ടി എത്തിയത്. ഹൈദരബാദ് ഷെഡ്യൂള്‍ പൂര്‍ത്തിയായ ശേഷം അടുത്ത ഷെഡ്യൂളിനു വേണ്ടി താരം യു.കെയിലേക്ക് പോയിരുന്നു. അവിടെ നിന്നും രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ നാട്ടിലേക്ക് തിരികെയെത്തുകയായിരുന്നു.
നവാഗതനായ ജിതിന്‍ കെ.ജോസ് സംവിധാനം ചെയ്യുന്ന 'കളങ്കാവല്‍' ആണ് മമ്മൂട്ടിയുടെതായി ഉടന്‍ റിലീസിനെത്തുന്ന ചിത്രം. നവംബര്‍ 27-ന് ചിത്രം റിലീസ് ചെയ്യും.