
വെബ് സീരിസിലൂടെ തരംഗമായ ‘കരിക്ക്’ ടീം ഇനി ബിഗ് സ്‌ക്രീനിലേക്ക്. ‘കരിക്ക് സ്റ്റുഡിയോസ്’ എന്ന പേരിലാണ് ടീം ചലച്ചിത്ര നിര്‍മാണത്തിലേക്ക് ചുവടുവയ്ക്കുന്നത്. ഡോ അനന്തു പ്രൊഡക്ഷന്‍സുമായി ചേര്‍ന്നാണ് കരിക്ക് സ്റ്റുഡിയോസ് ആദ്യ സിനിമ നിര്‍മ്മിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് ഈ വിവരം കരിക്ക് പുറത്തുവിട്ടത്.
ഈ വര്‍ഷം അവസാനം ചിത്രത്തിന്റെ നിര്‍മ്മാണം ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ട്. ഡോ അനന്തു പ്രൊഡക്ഷന്‍സിന്റെ രണ്ടാമത്തെ ചിത്രമാണിത്. ബേസില്‍ ജോസഫിന്റെ ആദ്യ നിര്‍മാണ സംരംഭമായ ‘അതിരടി’യുടെ സഹനിര്‍മാതാവാണ് ഡോ അനന്തു പ്രൊഡക്ഷന്‍സ്.
കരിക്ക് സീരിസുകളിലൂടെ ശ്രദ്ധ നേടിയ അനു കെ അനിയന്‍, ശബരീഷ്, കൃഷ്ണചന്ദ്രന്‍, ജീവന്‍, ആനന്ദ് മാത്യൂസ്, ഉണ്ണി മാത്യൂസ്, കിരണ്‍ വിയ്യത്ത്, ബിനോയ്, അര്‍ജുന്‍ രത്തന്‍ തുടങ്ങീ താരങ്ങളെല്ലാം തന്നെ പുതിയ സിനിമയിലും അണിനിരക്കും എന്നാണ് വിവരങ്ങള്‍