Image

കേരളം (ദീപ ബിബീഷ് നായർ)

Published on 01 November, 2025
കേരളം  (ദീപ ബിബീഷ് നായർ)

കേരളം മനോഹരം, പാരിടത്തിൽ സുന്ദരം
കേരഭരിത കേരളം, സ്നേഹ നിബിഡ ഭൂതലം
മനസിലെങ്ങും കവിതയുണരും കാഴ്ചകൾ തന്നുറവിടം
കേരളം മനോഹരം, പാരിടത്തിൽ സുന്ദരം

മലകളും സമതലങ്ങളൊഴുകിയെത്തും  പുഴകളും
മതിമറന്നു നൃത്തമാടും മധുരമാമീ മന്ദിരം
പരശുരാമൻ മഴുവെറിഞ്ഞു നേടിയതാം കേരളം
കേരളം മനോഹരം, പാരിടത്തിൽ സുന്ദരം

ഹരിതഭൂവും വഞ്ചിപ്പാട്ടിന്നീണമാർന്ന പാരിടം 
കവിത്രയങ്ങൾ കവിതകളാൽ  കോർത്തെടുത്ത കേരളം
സഹ്യസാഗരങ്ങളൊന്നായ്പ്പുണർന്ന ദേശജം
കേരളം മനോഹരം, പാരിടത്തിൽ സുന്ദരം

ശ്രേഷ്ഠഭാഷയ്ക്കമ്മയായ സുന്ദരമാം കേരളം
ഉയരട്ടെ  വിശ്വമാകെ നിൻ്റെ കേൾവികേട്ട പൈതൃകം
മഴയും കാറ്റും കോളുമെന്നും കേരളത്തിനുത്സവം 
കേരളം മനോഹരം, പാരിടത്തിൽ സുന്ദരം

അക്ഷരങ്ങളമൃതമാകും കേരനാടിന്നീദിനം
ആദരിക്കാമമ്മയെ, ഉയിരു

തന്ന നന്മയെ
അറുപത്തൊൻപതെത്തി നിൽക്കും  കേരളത്തെ വാഴ്ത്തിടാം
കേരളം മനോഹരം, പാരിടത്തിൽ സുന്ദരം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക