
വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് തന്റെ ഹിന്ദു ഭാര്യ ഉഷ ഒരു നാൾ തന്റെ കത്തോലിക്കാ വിശ്വാസം ഉൾക്കൊള്ളുമെന്നു പ്രത്യാശിക്കുന്നു എന്ന് പറഞ്ഞതിനെ കുറിച്ചു ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ (എച് എ എഫ്) പ്രതികരിച്ചു. "അങ്ങയുടെ വിശ്വാസവുമായി ഇടപെടാൻ അങ്ങയെ അവർ പ്രേരിപ്പിച്ചതിനു പ്രതികരണമായി ഹിന്ദു മതവുമായി അങ്ങേയ്ക്കു ഇടപെട്ടു കൂടെ?" എന്ന് അവർ ചോദിച്ചു.
"അങ്ങിനെ ചെയ്താൽ അങ്ങയുടെ മതവിശ്വാസം പങ്കിടേണ്ട ആവശ്യം അവർക്കില്ലെന്നു മനസിലാകും. ഹിന്ദു മതം എല്ലാം ഉൾക്കൊള്ളുന്നത് തന്നെയാണ്. ഞങ്ങൾ ആരെയും മതം മാറ്റാൻ ശ്രമിക്കാറില്ല.
"എങ്കിലും ഞങ്ങളെ മറ്റു വിശ്വാസങ്ങളിലേക്കു മാറ്റാൻ ശ്രമം നടക്കുന്നുണ്ട്. വെറും ചർച്ചയ്ക്കും വ്യത്യസ്‍ത അഭിപ്രായങ്ങൾ പങ്കിടുന്നതിനും അപ്പുറം പോകുന്ന കാര്യമാണത്.
"ക്രിസ്ത്യാനികൾ ഹിന്ദുക്കളെ താഴ്ത്താൻ ശ്രമിച്ച ചരിത്രമുണ്ട്. ഹിന്ദുക്കളെ അധാർമികമായി മതം മാറ്റാൻ ശ്രമിച്ചിട്ടുണ്ട്. അടുത്ത കാലത്തായി ഹിന്ദു വിരുദ്ധ വികാരങ്ങൾ അണ പൊട്ടിയൊഴുകുന്നത് ഇന്റർനെറ്റിൽ കാണുന്നു. പലപ്പോഴും വ്യക്തമായും ക്രിസ്തീയ ഉറവിടങ്ങളിൽ നിന്ന്.
"ഭാര്യയുടെ വിശ്വാസം സംബന്ധിച്ച താങ്കളുടെ പ്രസ്താവനയും ഈ പ്രവർത്തനങ്ങളുംഉത്ഭവിക്കുന്നത് മോക്ഷത്തിലേക്കു ഏക മാർഗം ക്രിസ്തുവിലൂടെയാണ് എന്ന വിശ്വാസത്തിൽ നിന്നാണ്. ഹിന്ദു മതത്തിൽ അങ്ങിനെയൊരു വിശ്വാസമില്ല.
"താങ്കളെ പിന്തുണയ്ക്കുന്ന ആളുകളുടെ സമൂഹത്തിൽ മത സ്വാതന്ത്ര്യത്തിൽ വിശ്വസിക്കുന്നവർ ഇല്ലെന്നാണ് തോന്നുന്നത്. ഈ രാജ്യം സ്ഥാപിച്ചതിന്റെ അടിസ്ഥാന തത്വങ്ങളിൽ ഒന്നാണത്. ആ സ്വാതന്ത്ര്യം ഹിന്ദുക്കൾക്കും ഉണ്ടാവണമെന്നു അവർ കരുതുന്നുണ്ടെന്നു തോന്നുന്നില്ല.
"താങ്കൾ വൈസ് പ്രസിഡന്റാണ്. അങ്ങിനെയൊരു ക്രിസ്ത്യൻ പൊതു പ്രവർത്തകൻ ഹിന്ദു മതത്തിന്റെ നല്ല വശങ്ങൾ ഉണ്ടാക്കുന്ന ഫലം തിരിച്ചറിഞ്ഞു സമ്മതിക്കേണ്ടതാണ്."
HAF reacts to Vance comments