
ഡിട്രോയിറ്റ്: ഒക്ടോബര്‍ 25 ശനിയാഴ്ച്ച ഡിട്രോയിറ്റ് സെ.മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ പാരീഷ് ഡേ ആഘോഷിച്ചു.5 മണിക്ക് ഇടവക വികാരി റെവ. ഫാ.ജോസെഫ് തറയ്ക്കൽ വിശുദ്ധ കുർബ്ബാന അർപ്പിച്ചു. കലാപരിപാടികളുടെ ആരംഭത്തിൽ റെവ. ഫാ. ജോസെഫ് തറയ്ക്കൽ സ്വാഗതം ആശംസിച്ചു,

ലീജിയൻ ഓഫ് മേരീ റിപ്പോർട്ട് ജൊസിനാ താന്നിച്ചുവട്ടിൽ, സെ. ജോസെഫ് കൂടാരയോഗം റിപ്പോർട്ട് ഫിലിപ്സൺ താന്നിച്ചുവട്ടിൽ, സെ സ്റ്റീഫൻസ് കൂടാരയോഗം റിപ്പോർട്ട് സുജ വെട്ടിക്കാട്ട് , സേക്രഡ് ഹാർട്ട് കൂടാരയോഗം റിപ്പോർട്ട് ജിൻസ് താനത്ത്, സൺഡേ സ്കൂൾ റിപ്പോർട്ട് സിമി തൈമാലിൽ (DRE ), മിഷൻ ലീഗ് റിപ്പോർട്ട് ജോസെഫ് അച്ചിറത്തലെയ്‌ക്കൽ എന്നിവർ അവതരിപ്പിച്ചു. കെ.സി.എസ് ഡിട്രോയിറ്റ് വിൻഡ്സർ സംഘടനയെ പ്രതിനിധീകരിച്ചു പ്രസിഡന്റ് ജെയിൻ കണ്ണച്ചാൻപറമ്പിൽ ആശംസ അർപ്പിച്ചു .

അനു മൂലക്കാട്ട്, ആഷ്‌ലി ചെറുവള്ളിൽ, ജെയ്ഡൻ എരുമത്തറ, ഗാവിൻ കാലായിൽ എന്നിവർ എം.സീ. മാരായിരിന്നു. ഇടവക വികാരി റെവ. ഫാ. ജോസെഫ് തറയ്ക്കൽ, പാരീഷ് കൗൺസിൽ അംഗങ്ങൾ പ്രോഗ്രാം കോർഡിനേറ്റർ അനു മൂലക്കാട്ട് എന്നിവരുടെ അക്ഷീണമായ നേത്രുത്വവും പരിശ്രമവുമാണ് പാരീഷ്ഡേ മനോഹരമായത് . അനു മൂലക്കാട്ട് , കൃതജ്ഞത പറഞ്ഞു . തുടർന്ന് സ്നേഹ വിരുന്നും നടത്തപ്പെട്ടു.