Image

ഫാമിലി മാൻ സീസൺ 3 വരുന്നു, റിലീസ് തീയതി പ്രഖ്യാപിച്ചു

Published on 01 November, 2025
ഫാമിലി മാൻ സീസൺ 3 വരുന്നു, റിലീസ് തീയതി പ്രഖ്യാപിച്ചു

വലിയ രീതിയിൽ ജനപ്രീതി നേടിയ വെബ് സീരീസുകളിൽ ഒന്നാണ് 'ദി ഫാമിലി മാൻ'. മനോജ് ബാജ്പേയി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ദി ഫാമിലി മാന്റെ മൂന്നാമത്തെ സീസൺ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

ദി ഫാമിലി മാൻ സീസൺ മൂന്നിന്റെ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ആമസോൺ പ്രൈം വീഡിയോ. നാല് വർഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷമാണ് പുതിയ സീസൺ വരുന്നത്.

മനോജ് ബാജ്പേയി അവതരിപ്പിക്കുന്ന ശ്രീകാന്ത് തിവാരി എന്ന കഥാപാത്രത്തിന്റെ ഔദ്യോഗിക ജീവിതവും വ്യക്തിജീവിതവുമാണ് ഈ സീരീസിന്റെ പ്രമേയം. ആദ്യ സീസൺ തീവ്രവാദ ഭീഷണിയും അതുമായി ബന്ധപ്പെട്ട പ്രശ്നവുമാണ് കൈകാര്യം ചെയ്തത്. രണ്ടാമത്തെ സീസണിൽ  ദക്ഷിണേന്ത്യയിലെ ഒരു കലാപമായിരുന്നു പ്രധാന പ്ലോട്ട്. വരാനിരിക്കുന്ന മൂന്നാം സീസൺ കോവിഡ്-19 പാൻഡെമിക്കുമായി ബന്ധപ്പെട്ട ഒരു പുതിയ രാഷ്ട്രീയ പോരാട്ടമാണ് കൈകാര്യം ചെയ്യുന്നത് എന്നാണ് റിപ്പോർട്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക