Image

ബിഷപ് ഡോ.മാർ പൗലോസിന് ഡാലസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്മള വരവേൽപ്പ്

ഷാജി രാമപുരം Published on 02 November, 2025
ബിഷപ് ഡോ.മാർ പൗലോസിന് ഡാലസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്മള വരവേൽപ്പ്

ഡാലസ് : ഹൃസ്വ സന്ദർശനത്തിനായി ഡാലസിൽ എത്തിച്ചേർന്ന മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന അധ്യക്ഷൻ ബിഷപ് ഡോ.എബ്രഹാം മാർ പൗലോസിന് ഡാലസ് ഡിഎഫ്ഡബ്ലു അന്താ രാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്മള വരവേൽപ്പ് നൽകി.

ഡാലസ് ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമ്മ ഇടവക സഹ വികാരി റവ.ജസ്വിൻ എസ്.ജോൺ, വൈസ് പ്രസിഡന്റ് പി.ടി മാത്യു, ട്രസ്റ്റി സിസിൽ ചെറിയാൻ സിപിഎ, ഭദ്രാസന സീനിയർ സിറ്റിസൺ ഫെലോഷിപ്പ് സെക്രട്ടറി ഈശോ മാളിയേക്കൽ, ഭദ്രാസന കൗൺസിൽ അംഗം ഷാജി എസ്.രാമപുരം, മാമ്മൻ ജോർജ്, പ്രിയ ചെറിയാൻ, റിജ ക്രിസ്റ്റി, ജോസഫ് ജോർജ്, വിപിൻ ജോൺ തുടങ്ങിയവർ എയർ പോർട്ടിൽ സ്വീകരിക്കുവാൻ എത്തിയിരുന്നു.

അഖില ലോക സണ്ടേസ്കൂൾ ദിനത്തോടനുബന്ധിച്ച് ഇന്ന് മാർത്തോമ്മാ ചർച്ച് ഓഫ് ഡാലസ് ഫാർമേഴ്സ് ബ്രാഞ്ച് ദേവാലയത്തിൽ ആരാധനക്കും വിശുദ്ധ കുർബ്ബാന ശുശ്രുഷക്കും, അതോടൊപ്പം ആദ്യമായി വിശുദ്ധ കുർബ്ബാന സ്വീകരിക്കുന്ന 38 കുഞ്ഞുങ്ങൾക്ക് കുർബ്ബാന നൽകുന്ന ചടങ്ങിനും, ഇടവക ഗോൾഡൻ ജൂബിലി സെലിബ്രേഷൻ കിക്ക് ഓഫിനും ബിഷപ് ഡോ.എബ്രഹാം മാർ പൗലോസ് നേതൃത്വം നൽകുമെന്ന് ഇടവക വികാരി റവ.എബ്രഹാം വി. സാംസൺ അറിയിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക