Image

ചൊവ്വാഴ്ച ജനവിധി: ഗസല ഹാഷ്മിയും സൊഹ്‌റാൻ മാംദാനിയുമടക്കം ഒട്ടേറെ ഇന്ത്യാക്കാർ

Published on 02 November, 2025
ചൊവ്വാഴ്ച ജനവിധി:  ഗസല ഹാഷ്മിയും  സൊഹ്‌റാൻ മാംദാനിയുമടക്കം ഒട്ടേറെ ഇന്ത്യാക്കാർ

ചൊവ്വാഴ്ച നവംബർ നാലിന് നടക്കുന്ന  തെരെഞ്ഞെടുപ്പിൽ വിവിധ സ്റ്റേറ്റുകളിലായി ഒട്ടേറെ ഇന്ത്യാക്കാർ മത്സരിക്കുന്നു.
ഗസല ഹാഷ്മി-ലഫ്റ്റനന്റ് ഗവര്‍ണര്‍, വെര്‍ജിനിയ, സോഹ്‌റാന്‍ മംമ്ദാനി- മേയര്‍, ന്യൂയോര്‍ക്ക് സിറ്റി,
അഫ്താബ് പുരെവല്‍- മേയര്‍ സിന്‍സിനാറ്റി, ഒഹായോ എന്നിവരാണ് ഏറ്റവും ശ്രദ്ധേയർ.

പലയിടത്തും പ്രാദേശിക തെരെഞ്ഞെടുപ്പുകളുമുണ്ട്.

മലയാളികളിൽ ടെക്‌സാസിലെ മിസോറി സിറ്റി മേയറായി  റോബിൻ ജെ. ഇലക്കാട്ട്   തേർഡ്  ടേം ലക്ഷ്യമിടുന്നു

ന്യു ജേഴ്‌സിയിൽ  ഗവർണർ മത്സരത്തിൽ ഡെമോക്രാറ്റ് മിക്കി ഷെറിലും റിപ്പബ്ലിക്കൻ ജാക്ക് ചിറ്ററല്ലിയും ഒപ്പത്തിനൊപ്പമെന്നു സർവേ.  എമേഴ്സൺ കോളജ്/പിക്സ് 11/ ദ ഹിൽ സർവേയിൽ ഷെറിലിനു ഒരു പോയിന്റ് ലീഡ് മാത്രമേ കണ്ടുള്ളൂ: 49-48. അതിനാൽ നമ്മുടെ വോട്ടുകൾക്ക് പ്രാധാന്യം കൂടുന്നു.

സ്ഥാനാർത്ഥികളെ ഇഷ്ടമുണ്ടെങ്കിലും ഇല്ലെങ്കിലും വോട്ട് ചെയ്യാൻ മടിക്കരുത്. പ്രത്യേകിച്ച് ഇപ്പോഴത്തെ സ്ഥിതിയിൽ  നമ്മുടെ പ്രാധാന്യം അറിയാക്കാൻ വോട്ടുകൾക്ക് കഴിയും.

സ്ഥാനാർത്ഥികളും മല്സരങ്ങളും (ഇമ്പാക്ട് ഫണ്ട് പിന്തുണ പ്രഖ്യാപിച്ചവർ ഇവരാണ്)



വെര്‍ജിനിയ

ഗസല ഹാഷ്മി-ലഫ്റ്റനന്റ് ഗവര്‍ണര്‍, വെര്‍ജിനിയ.
ജെ.ജെ. സിംഗ്- സ്‌റ്റേറ്റ് ഹൗസ് HD-26, വെര്‍ജിനിയ.
രചന സൈസ്‌മോര്‍ ഹേസിയര്‍- കൗണ്ടി കമ്മീഷ്ണര്‍, ഫെയര്‍ഫാക്‌സ് കൗണ്ടി, വെര്‍ജിനിയ.

ന്യൂയോര്‍ക്ക്

സോഹ്‌റാന്‍ മംമ്ദാനി- മേയര്‍, ന്യൂയോര്‍ക്ക് സിറ്റി, ന്യൂയോര്‍ക്ക്.
ആനന്ദ് നമ്പ്യാര്‍-  ലെജിസ്ലേച്ചര്‍, വെസ്റ്ചെസ്റ്റര്‍ കൗണ്ടി, ന്യൂയോര്‍ക്ക്.
മിനിത സാംഗ്വി- സാരഗോട്ട സ്പ്രിംഗ്‌സ്, ന്യൂയോര്‍ക്ക്.
കാരന്‍ ബാട്ടിയ- സിറ്റി കൗണ്‍സില്‍, നാസൗ കൗണ്ടി ഡിസ്ട്രിക്ട് 18, ന്യൂയോര്‍ക്ക്

ഒഹയോ

അഫാബ് പുരെവല്‍- മേയര്‍ സിന്‍സിനാറ്റി, ഒഹയോ .
അജ്‌മേരി ഹോക്യൂ- ജഡ്ജ്, ഫ്രാങ്കലിന്‍ കൗണ്ടി, ഓഹയോ.
കിം സിംഗ്-സിറ്റികൗണ്‍സില്‍, മാന്‍ഷന്‍, ഒഹയോ .

ന്യൂജേഴ്‌സി

മുസ്സാബ് അലി- മേയര്‍ , ജേഴ്‌സി സിറ്റി, ന്യൂജേഴ്‌സി.
ഡിനി അജ്‌മാനി,  മേയര്‍ ഹോബോക്കന്‍, ന്യൂജേഴ്‌സി.
സ്റ്റെർലി സ്റ്റാൻലി - സ്‌റ്റേറ്റ് ഹൗസ് AD-18, ന്യൂജേഴ്‌സി.
രവി ഭല്ല- സ്‌റ്റേറ്റ് ഹൗസ് AD-32, ന്യൂജേഴ്‌സി
ബല്‍വിര്‍ സിംഗ്- സ്‌റ്റേറ്റ് ഹൗസ് AD-7, ന്യൂജേഴ്‌സി,
സംഗീത് ദോഷി- സിറ്റി കൗണ്‍സില്‍ ജേഴ്‌സി സിറ്റി, ന്യൂജേഴ്‌സി.
മമത സിംഗ്- സിറ്റി കൗണ്‍സില്‍, ജേര്‍സി സിറ്റി, ന്യൂജേഴ്‌സി.
ദിയ പട്ടേല്‍-സിറ്റി കൗണ്‍സില്‍, പാര്‍സിപ്പനി, ന്യൂജേഴ്‌സി.
പുല്‍കിത് ദേശായി-മേയര്‍, പാര്‍സിപ്പനി, ന്യൂജേഴ്‌സി.

അദിതി ബസ്സല്‍സ്-സിറ്റി കൗണ്‍സില്‍, കൊളംബിയ, സൗത്ത് കരോലിന.

റാണി എന്‍ഗ്- സിറ്റി കൗണ്‍സില്‍ ന്യൂബേറിപോര്‍ട്ട്, മസാച്യൂസെറ്റ്‌സ്.

അക്ബര്‍ അലി- സ്‌റ്റേറ്റ് ഹൗസ് HD- 106, ജോര്‍ജിയ.

ആഷിഷ് വൈദ്യ - സിറ്റി കൗണ്‍സില്‍ സെന്റിനിയല്‍ സിറ്റി, കോളറാഡോ.

പെന്‍സില്‍വാനിയ

നളിനി കൃഷ്ണന്‍കുട്ടി-സിറ്റി കൗണ്‍സില്‍, സ്‌റ്റേറ്റ് കോളേജ് ബോറോ, പെന്‍സില്‍വാനിയ.
ഉദയ് പല്ലോട് , സിറ്റി കൗണ്‍സില്‍, ഫ്രാങ്ക്‌ലിന്‍ വാര്‍ഡ് 1, പെന്‍സില്‍വാനിയ.
വേണു പാറുവേല്ലി, സിറ്റി കൗണ്‍സില്‍, ഫ്രാങ്ക്‌ലിന്‍ വാര്‍ഡ് 2, പെന്‍സില്‍വാനിയ.
ജോ ഖാന്‍- ഡിസ്ട്രിക്ട് അറ്റോര്‍ണി, ബക്‌സ് കൗണ്ടി, പെന്‍സില്‍വാനിയ.

നോര്‍ത്ത് കരോലിന

ഡിംപിള്‍ അജ്മീറ-സിറ്റി കൗണ്‍സില്‍, ഷാർലറ്റ് , നോര്‍ത്ത് കരോലിന,
ഹസീബ് ഫാട്ട്മി-സിറ്റി കൗണ്‍സില്‍, വേക്ക് ഫോറസ്റ്റ്, നോര്‍ത്ത് കരോലിന.
സതീഷ് ഗാരിമേല- മേയര്‍, മോറിസ് വിൽ , നോര്‍ത്ത് കരോലിന.

പ്രാദന്യ  ദേശ്-സിറ്റി കൗണ്‍സില്‍, ബെൽവ്യൂ  പൊസിഷൻ 4 , വാഷിംഗ്ഡണ്‍.

രോഹിത് മല്‍ഹോത്ര-സിറ്റി കൗണ്‍സില്‍ പ്രസിഡന്റ്- അറ്റ്‌ലാന്റ, ജോര്‍ജിയ.

ഓഡ്രി നാഥ്- സ്‌ക്കൂള്‍ ബോര്‍ഡ് ഹൂസ്റ്റണ്‍ ഐഎസ്.ഡി. VII , ടെക്‌സാസ്.

ശില്‍പ പ്രേം- സിറ്റി കൗണ്‍സില്‍- ക്രിക്ക്‌ലാന്റ് പൊസിഷ്യല്‍ 3, വാഷിംഗ്ടണ്‍,

മീര  ടന്ന -സിറ്റി കൗണ്‍സില്‍, ഓര്‍ലാണ്ടോ  ഡിസ്ട്രിക്ട് 3, ഫ്‌ളോറിഡ, 

ചൊവ്വാഴ്ച ജനവിധി:  ഗസല ഹാഷ്മിയും  സൊഹ്‌റാൻ മാംദാനിയുമടക്കം ഒട്ടേറെ ഇന്ത്യാക്കാർ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക