Image

സാംസി കൊടുമണ്ണിന്റെ 'ക്രൈം ഇന്‍ 1619' ലാന സമ്മേളനത്തില്‍ പ്രകാശനം ചെയ്തു

Published on 02 November, 2025
സാംസി കൊടുമണ്ണിന്റെ 'ക്രൈം ഇന്‍ 1619'  ലാന സമ്മേളനത്തില്‍ പ്രകാശനം ചെയ്തു

സുപ്രസിദ്ധ സാഹിത്യകാരന്‍ സാംസി കൊടുമണ്ണിന്റെ 'ക്രൈം ഇന്‍ 1619' (അടിമക്കണ്ണിന്റെ നാള്‍വഴികള്‍) ഡാളസില്‍ കൂടിയ 'ലാന'യുടെ പതിനാലാം ദ്വൈ വാര്‍ഷിക സമ്മേളനത്തില്‍ വെച്ച് പ്രകാശനം ചെയ്തു.

സുപ്രസിദ്ധ സാഹിത്യകാരനും, വാഗ്മിയുമായ സജി ഏബ്രഹാം, അമേരിക്കന്‍ സാഹിത്യകാരന്‍ രാജു മൈലപ്രായ്ക്ക് പുസ്തകത്തിന്റെ ഒരു കോപ്പി നല്‍കിക്കൊണ്ട് പ്രകാശന കര്‍മ്മം നിര്‍വഹിച്ചു.

ചടങ്ങില്‍ രാജു തോമസ്, ബാബു പാറയ്ക്കല്‍, ഉമാ സജി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ലോക രാഷ്ട്രങ്ങളില്‍ അടിമജീവിതെ എങ്ങനെയൊക്കായിരുന്നുവെന്ന അന്വേഷണം കൊണ്ട് വ്യത്യസ്തത പുലര്‍ത്തുന്ന അപൂര്‍വ്വമായ ഒരു പുസ്തകമാണിത്. ലോകത്തെമ്പാടുമുണ്ടായിരുന്ന, ഇപ്പോഴും തുടരുന്ന അടിമത്തവും അധിനിവേശവും സമഗ്രമായി അവതരിപ്പിക്കുന്നതില്‍ ചരിത്രാന്വേഷികള്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും ഈ ഗ്രന്ഥം ഉപകാരപ്രദമായിരിക്കും. നോവലിസ്റ്റ് സാംസി കൊടുമണ്‍ നന്ദി പ്രകാശിപ്പിച്ചു.

കൈരളി ബുക്‌സാണ് പുസ്തകം വിതരണം ചെയ്യുന്നത്.

 

Join WhatsApp News
Jayan varghese 2025-11-02 07:55:07
ആന നല്ല ആന ശേല് മൂത്ത ആന ആന വാല് വേണേൽ രണ്ട് നൂറ് ഡോളർ ! Jayan Varghese.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക