Image

കരീബിയന്‍ കടലില്‍ ലഹരിക്കടത്തുക്കാരെ ലക്ഷ്യമിട്ട് യുഎസ് ആക്രമണം; മൂന്ന് മരണം

Published on 02 November, 2025
കരീബിയന്‍ കടലില്‍ ലഹരിക്കടത്തുക്കാരെ ലക്ഷ്യമിട്ട് യുഎസ് ആക്രമണം; മൂന്ന് മരണം

വാഷിങ്ടണ്‍: വെനസ്വേലയുടെ സമീപത്തുള്ള കരീബിയന്‍ കടലില്‍ യുഎസ് സൈന്യം നടത്തിയ ഓപ്പറേഷനില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ലഹരിമരുന്ന് കടത്തുകാരെയാണ് ലക്ഷ്യമിട്ടതെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് അറിയിച്ചു. കപ്പലിലുണ്ടായിരുന്നത് യുഎസ് ഭീകരസംഘടനയായി പ്രഖ്യാപിച്ച ഒരു വിഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി, എന്നാല്‍ ഏത് സംഘമാണ് ആക്രമിക്കപ്പെട്ടതെന്ന വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

യുഎസിലേക്കുള്ള ലഹരിമരുന്നിന്റെ ഒഴുക്ക് തടയുന്നതിനാണ് ഈ സൈനിക നടപടി എന്നാണ് യുഎസ് ഭരണകൂടത്തിന്റെ വിശദീകരണം. ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു ആക്രമണമെന്ന് സൈന്യം അറിയിച്ചു.
സെപ്റ്റംബര്‍ ആദ്യം മുതല്‍ കരീബിയന്‍ തീരത്ത് യുഎസ് സൈന്യം നടത്തുന്ന പതിനഞ്ചാമത്തെ ആക്രമണമാണിത്. ഈ ആക്രമണ പരമ്പരയില്‍ ഇതുവരെ 64-ഓളം പേരെ യുഎസ് സൈന്യം വധിച്ചിട്ടുണ്ട്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക