Image

ഐസ് റെയ്‌ഡുകൾ മതിയായില്ല, ഇനിയും തുടരേണ്ടതുണ്ടെന്നു ട്രംപ് (പിപിഎം)

Published on 03 November, 2025
ഐസ് റെയ്‌ഡുകൾ മതിയായില്ല, ഇനിയും തുടരേണ്ടതുണ്ടെന്നു ട്രംപ് (പിപിഎം)

അനധികൃത കുടിയേറ്റക്കാരെ തേടി ഐസ് നടത്തുന്ന റെയ്‌ഡുകൾ ഇനിയും തുടരേണ്ടതുണ്ടെന്നു പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് ഞായറാഴ്ച്ച സിബിഎസ് ന്യൂസിന്റെ '60 മിനിറ്റ്സ്' അഭിമുഖത്തിൽ പറഞ്ഞു.

സിബിസിനെതിരെ കേസ് കൊടുത്ത ശേഷം ആദ്യമായി അവർക്കു അഭിമുഖം അനുവദിച്ച പ്രസിഡന്റിനോട് റെയ്ഡുകൾക്കെതിരെ ഉയരുന്ന വിമർശനം നോറ ഓ' ഡോണൽ ചൂണ്ടിക്കാട്ടി. ഞായറാഴ്ച്ച രാത്രി സംപ്രേക്ഷണം ചെയ്യാൻ വെള്ളിയാഴ്ച്ച ഫ്ലോറിഡ മാർ-എ-ലഗോയിൽ എടുത്ത അഭിമുഖത്തിൽ ഓ' ഡോണൽ ചോദിച്ചു: “ഐസ് ഒരു യുവ മാതാവിനെ കൈകാര്യം ചെയ്യുന്നതും ഷിക്കാഗോയിൽ ടിയർ ഗ്യാസ് പ്രയോഗിക്കുന്നതും കാറിന്റെ ചില്ലുകൾ തകർക്കുന്നതും അമേരിക്കൻ ജനത വീഡിയോകളിൽ കണ്ടു.”

പ്രിവ്യുവിൽ പ്രസിഡന്റിന്റെ പ്രതികരണം ഇങ്ങിനെ: "റെയ്‌ഡുകൾ വേണ്ടത്ര നടന്നുവെന്നു ഞാൻ കരുതുന്നില്ല. കാരണം ഞങ്ങളെ ബൈഡനും ഒബാമയും നിയമിച്ച ലിബറൽ ജഡ്‌ജുമാർ കോടതികളിൽ പലകുറി തടഞ്ഞു."

ന്യൂ യോർക്ക് മേയർ സ്ഥാനാർഥി സോഹ്രാൻ മാംദാനി കമ്മ്യൂണിസ്റ്റ് ആണെന്നു ട്രംപ് ആരോപിച്ചു. "അയാൾ സോഷ്യലിസ്റ്റിനേക്കാൾ മോശമാണ്."

അപ്പോൾ ഓ' ഡോണൽ പറഞ്ഞു: "അദ്ദേഹം അങ്ങയുടെ ഇടതു പക്ഷ പതിപ്പാണെന്നു ചിലർ പറയുന്നുണ്ട്. പഴകിയ നിയമങ്ങൾ ലംഘിക്കുന്ന അദ്ദേഹം അങ്ങയെപ്പോലെ ആകർഷക വ്യക്തിത്വം ഉള്ളയാളായി ചിലർ കാണുന്നു. അതേപ്പറ്റി എന്തു തോന്നുന്നു?"

ട്രംപ് അതു തമാശയാക്കി: "ഞാൻ അയാളേക്കാൾ വളരെ സുന്ദരനാണ് എന്നു തോന്നുന്നില്ലേ?"

Trump says ICE raids need to go on 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക