Image

ജോണ്‍ ഇളമതയുടെ 'സ്‌റ്റോറീസ് സ്‌റ്റോണ്‍സ്' കവര്‍ പ്രകാശനം ലാന സമ്മേളനത്തില്‍ നടന്നു.

രാജു മൈലപ്രാ Published on 03 November, 2025
ജോണ്‍ ഇളമതയുടെ 'സ്‌റ്റോറീസ് സ്‌റ്റോണ്‍സ്' കവര്‍ പ്രകാശനം ലാന സമ്മേളനത്തില്‍ നടന്നു.

പ്രസിദ്ധ കവിയും, കഥാകൃത്തും, നോവലിസ്റ്റുമായ ശ്രീ ജോണ്‍ ഇളമതയുടെ കഥ പറയുന്ന കല്ലുകള്‍ എന്ന ചരിത്ര നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ സ്റ്റോറീഡ് സ്‌റ്റോണ്‍സ് എന്ന പുസ്തകത്തിന്റെ കവര്‍ പ്രകാശനം ഡാളസ്സില്‍ നടത്തപ്പെട്ട ലാനായുടെ പതിന്നാലാം ദ്വൈവാര്‍ഷിക സമ്മേളനത്തില്‍ വെച്ച് പ്രകാശനം ചെയ്തു.

സുപ്രസിദ്ധ സാഹിത്യകാരനും, പ്രഭാഷകനുമായ ശ്രീ. സജി എബ്രാഹം, അമേരിക്കന്‍ സാഹിത്യകാരന്‍ രാജു മൈലപ്രക്ക് കവര്‍ ഡിസൈന്‍ കൈമാറിയാണ് പ്രകാശന കര്‍മ്മം  നിര്‍വ്വഹിച്ചത്.


നോവലിന്റെ ഔദ്യോഗിക പ്രകാശനം നവംബര്‍ 11നു ഷാര്‍ജാ പുസ്തകമേളയില്‍ വെച്ചു നടത്തപ്പെടും.
ബുദ്ധന്‍, മോശ, നെന്‍മാണിക്യം, സോക്രട്ടറീസ് ഒരു നോവല്‍, മാര്‍ക്കോ പോളോ, മരണമില്ലാത്തവരുടെ താഴ് വര എന്നിവയാണ് നേരത്തെ പ്രസിദ്ധീകരിച്ചിട്ടുള്ള ചരിത്ര നോവലുകള്‍.


ലാനയുടെ 2002- 2005 കാലഘട്ടത്തിലെ പ്രസിഡന്റായി ശ്രീ.ജോണ്‍ ഇളമത സേവനം അനുഷ്ഠിച്ചിട്ടുണ്ട്. തിരുവനന്തപുരം, ടൊറാന്റോ, ജര്‍മ്മനി എന്നിവിടങ്ങളിലായി 'ലാനാ'യുടെ മൂന്നു സമ്മേളനങ്ങള്‍ ആ കാലളവില്‍ വിജയകരമായി നടത്തി, ലാനായെ ഒരു അന്തര്‍ദ്ദേശീയ സാഹിത്യപ്രസ്ഥാനമായി വളര്‍ത്തുന്നതില്‍ ശ്രീ. ജോണ്‍ ഇളമത സ്തുത്യര്‍ഹമായ നേതൃത്വം നല്‍കിയിട്ടുണ്ട്.


ഈയടുത്ത കാലത്തു നിര്യാതയായ ശ്രീമതി ആനിയമ്മയാണു സഹധര്‍മ്മിണി. കാനഡായിലെ മിസ്സിസ്സാഗായിലാണു സ്ഥിര താമസം.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക