Image

ഏഷ്യാനെറ്റില്‍ പുതിയ പരമ്പര ' കാറ്റത്തെ കിളിക്കൂട് '

റെജു ചന്ദ്രന്‍ ആര്‍ Published on 03 November, 2025
ഏഷ്യാനെറ്റില്‍ പുതിയ പരമ്പര ' കാറ്റത്തെ കിളിക്കൂട് '

കുടുംബബന്ധങ്ങളുടെ ഹൃദയസ്പര്‍ശിയായ ആവിഷ്‌കാരവുമായി  ഏഷ്യാനെറ്റ് പുതിയ പരമ്പര ' കാറ്റത്തെ കിളിക്കൂട് ' സംപ്രേക്ഷണം ചെയ്യുന്നു. 

കാറ്റത്തെ കിളിക്കൂട് നിധിയുടെയും സുധീഷിന്റെയും ജീവിതകഥയാണ്. ഉന്നത  വിദ്യാഭ്യാസം നേടി വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്ന, സ്വതന്ത്ര ചിന്തകളുള്ള പെണ്‍കുട്ടിയാണ് നിധി. മറുവശത്ത് സുധീഷ് ഒരു ഡ്രൈവറാണ്. ലോറി ഡ്രൈവറായിരുന്ന പിതാവ് ഭാസ്‌കരന്‍ മദ്യാസക്തിയിലേക്ക് വഴുതിപ്പോയതിനെ തുടര്‍ന്ന് വീട്ടിലെ മുഴുവന്‍ ബാധ്യതകളും സുധീഷും സഹോദരന്മാരും വഹിക്കുന്നത്. സുബാഷ്, ഹരീഷ്, നികേഷ് എന്നീ സഹോദരന്മാരുമായി ചേര്‍ന്നുള്ള പുരുഷന്മാര്‍ മാത്രമുള്ള ഈ വീട്ടിലേക്ക്, വിധിയുടെ വിളയാട്ടത്തില്‍ സുധീഷിന്  നിധിയെ വിവാഹം കഴിച്ചുകൊണ്ട് വരേണ്ടിവരുന്നു. നിധിയുടെ വരവ് സുധീഷിന്റെയും സഹോദരന്മാരുടെയും ജീവിതത്തില്‍ വലിയ മാറ്റങ്ങളും ഈ പരമ്പര വരച്ചുകാട്ടുന്നു.  


കാറ്റത്തെ കിളിക്കൂട് ഏഷ്യാനെറ്റില്‍ നവംബര്‍ 10 മുതല്‍, എല്ലാ ദിവസവും (തിങ്കളാഴ്ച മുതല്‍ ഞായറാഴ്ച വരെ) രാത്രി 8:00 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക