Image

ഏഷ്യാനെറ്റില്‍ പുതിയ പരമ്പര അഡ്വക്കേറ്റ് അഞ്ജലി

റെജു ചന്ദ്രന്‍ ആര്‍ Published on 03 November, 2025
ഏഷ്യാനെറ്റില്‍ പുതിയ പരമ്പര  അഡ്വക്കേറ്റ് അഞ്ജലി

അഭിമാനവും നീതിയും സ്വന്തം ജീവിതമന്ത്രമാക്കി മുന്നേറുന്ന ഒരു യുവ അഭിഭാഷകയുടെ ആത്മവിശ്വാസത്തിന്റെയും  ജീവിതസമരത്തിന്റെയും കഥയാണ്  ഏഷ്യാനെറ്റിലെ പുതിയ സീരിയല്‍ അഡ്വക്കേറ്റ് അഞ്ജലി അവതരിപ്പിക്കുന്നത്.

അഞ്ജലി ഒരു പ്രതിഭാധനയായ യുവ അഭിഭാഷകയാണ്. തന്റെ പിതാവിന് നേരെയുണ്ടായ അപകീര്‍ത്തിയും അതിലൂടെ നഷ്ടമായ ബഹുമതിയും തിരിച്ചുപിടിക്കുവാനുള്ള അഞ്ജലിയുടെ ശ്രമങ്ങളാണ് ഈ പരമ്പര പറയുന്നത് . കോടതിമുറികളിലെ പോരാട്ടങ്ങള്‍, ബന്ധങ്ങളിലെ കുരുക്കുകള്‍, സാമൂഹിക സമ്മര്‍ദ്ദങ്ങള്‍-ഇവയെല്ലാം അവളെ പലവട്ടം തളര്‍ത്തിയിട്ടും, സത്യത്തിന്റെയും  നീതിയുടെയും വഴിയില്‍ നിന്നും അവള്‍ വ്യതിചലിക്കുന്നില്ല. കുടുംബം, ബന്ധം, വിശ്വാസം, ശക്തി, വഞ്ചന, സത്യത്തിന്റെ വില - ഈ ഘടകങ്ങളുടെയെല്ലാം സമന്വയമാണ് അഡ്വക്കേറ്റ് അഞ്ജലി.


സാമൂഹിക യാഥാര്‍ത്ഥ്യങ്ങളുടെയും വ്യക്തിത്വസമരത്തിന്റെയും മിശ്രണമാണ് ഈ കഥ  ഉത്തേജകവും ആത്മവിശ്വാസത്തിന്റെ ഒരു യാത്രയും കൂടിയാണ്.   അഡ്വക്കേറ്റ് അഞ്ജലി ഏഷ്യാനെറ്റില്‍ നവംബര്‍ 10 മുതല്‍, തിങ്കള്‍ മുതല്‍ വെള്ളി വരെ, രാത്രി 10:00 മണിക്ക്, സംപ്രേക്ഷണം ചെയ്യുന്നു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക