Image

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്:മമ്മൂട്ടി മികച്ച നടന്‍, ഷംല ഹംസ മികച്ച നടി

Published on 03 November, 2025
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്:മമ്മൂട്ടി മികച്ച നടന്‍, ഷംല ഹംസ മികച്ച നടി

ഷംല ഹംസസംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം പൂര്‍ത്തിയായി. ഭ്രമയുഗം സിനിമയിലെ പ്രകടനത്തിന് മമ്മുട്ടി മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ഇത് എട്ടാം തവണയാണ് മമ്മൂട്ടി മികച്ച നടനായി തിരഞ്ഞെടക്കപ്പെടുന്നത്. മികച്ച നടിയായി ഷംല ഹംസ(ഫെമിനിച്ചി ഫാത്തിമ) തിരഞ്ഞെടുക്കപ്പെട്ടു. മികച് നടിക്കുള്ള പ്രത്യേക പരാമര്‍ശം ദര്‍ശന രാജേന്ദ്രനും ജ്യോതിര്‍മയിയും നേടി. മികച്ച നടനുള്ള പ്രത്യേക പരാമര്‍ശത്തിന് ടൊവീനോ തോമസും ആസിഫ് അലിയും അര്‍ഹരായി. മികച്ച സംവിധായകനുള്ള പുരസ്‌കാരം പി.ചിദംബരം നേടി. മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രമാണ് ചിദംബരത്തെ അവാര്‍ഡിന് അര്‍ഹമാക്കിയത്. മഞ്ഞുമ്മല്‍ ബോയ്‌സ് ആണ് മികച്ച ചിത്രം. ഫെമിനിച്ചി ഫാത്തിമയാണ് മികച്ച രണ്ടാമത്തെ ചിത്രം. മികച്ച സ്വഭാവ നടിയായി ലിജോ മോളും സവഭാവ നടനായി സൗബിന്‍ താഹിറും തിരഞ്ഞെടുക്കപ്പെട്ടു.

മികച്ച കലാമൂല്യമുളള ചിത്രത്തിനുള്ള പുരസ്‌കാരം 'പ്രേമലു' നേടി. മികച്ച നവാഗത സംവിധായകനുളള പുരസ്‌കാരം ഫെമിനിച്ചി ഫാത്തിമ സംവിധാനം ചെയ്ത ഫാസില്‍ മുഹമ്മദ് കരസ്ഥമാക്കി.

ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റിയായി അസാധാരണാം വിധം പകര്‍ന്നാടിയ മമ്മൂട്ടിക്ക് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചത് പ്രേക്ഷകര്‍ നിറഞ്ഞ കൈയ്യടിയോടെയാണ് സ്വീകരിച്ചത്. മമ്മൂട്ടി ഇതു വരെ ചെയ്തതില്‍ നിന്നും തികച്ചും വേറിട്ടു നില്‍ക്കുന്ന കഥാപാത്രമാണ് കൊടുമണ്‍ പോറ്റിയുടേത്. 200 കോടി ക്‌ളബ്ബില്‍ കുതിച്ചു കയറിയ മഞ്ഞുമ്മല്‍ ബോയ്‌സ് സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടുന്നതിലും മികച്ച പ്രകടനം കാഴ്ച വച്ചിട്ടുണ്ട്. മികച്ച ചിത്രം, സംവിധായകന്‍, സ്വഭാവ നടന്‍, ഛായാഗ്രാഹകന്‍, തിരക്കഥ, കലാസംവിധാനം, ഗാനരചയിതാവ്, ശബ്ദമിശ്രണം, ശബ്ദ രൂപകല്‍പ്പന, കളറിസ്റ്റ് എന്നിങ്ങനെ പത്ത് പുരസ്‌കാരങ്ങളാണ് ചിത്രത്തിന് ലഭിച്ചത്.

'ലെവല്‍ ക്രോസ്', 'കിഷ്‌ക്കിന്ധ#ാകാണ്ഡം' എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനത്തിലൂടെ ആസിഫ് അലിപ്രത്യേക പരാമര്‍ശത്തിന് അര്‍ഹനായി. 'അജയന്റെ രണ്ടാം മോഷണം' എന്ന ചിത്രത്തിലെ മിന്നു #ംപ്രകടനമാണ് ടൊവിനോ തോമസിന് പ്രത്യേക പരമാര്‍ശം നേടിക്കൊടുത്തത്. ഹരിശങ്കറാണ് മികച്ച ഗായകന്‍. മികച്ച ഗായിക സെബ ടോമി. വേടനാണ് മികച്ച ഗാനരചയിതാവ്. സയനോര, ഭാസി വൈക്കം എന്നിവര്‍ മികച്ച ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റുകള്‍ക്കുള്ള പുരസകാരം നേടി.

പ്രസന്ന തഥാഗത്ത്(പാരഡൈസ്) ആണ് മികച്ച കഥാകൃത്ത്. മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ് ലാജോ ജോസ്(അഡാപ്‌റ്റേഷന്‍),അമല്‍ നീരദ്(ബോഗെയ്ന്‍വില്ല) എന്നിവര്‍ക്കാണ്. മികച്ച ഗാനരചയിതാവ് വേടന്‍-കുതന്ത്രം(വിയര്‍പ്പ് തുന്നിയിട്ട കുപ്പായം), മഞ്ഞുമ്മല്‍ ബോയ്‌സ്. മികച്ച സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം(ബോഗെയ്ന്‍ വില്ല). മികച്ച പിന്നണി ഗായകന്‍ -എ.ആര്‍ ഹരിശങ്കര്‍(ആര്‍ആര്‍.എം). മികച്ച നൃത്ത സംവിധാനം-വിഷ്ണുദാസ് (ബോഗെയ്ന്‍വില്ല). സ്ത്രീ, ട്രാന്‍സ്‌ജെന്‍ഡര്‍-പായല്‍കപാഡിയ(പ്രഭയായ് നിനച്ചതെല്ലാം). പ്രത്യേക ജൂറി അവാര്‍ഡ് നേടിയ ചിത്രം-പാരഡൈസ്. മികച്ച വസ്ത്രാലങ്കാരം-സമീറ സനീഷ്(രേഖാചിത്രം, ബോഗയ്ന്‍വില്ല). മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റ്-റോണക്‌സ് സേവ്യര്‍(ബോഗയ്ന്‍വില്ല, ഭ്രമയുഗം)

കിഷ്‌ക്കിന്ധാകാണഡത്തില്‍ പട്ടാളത്തില്‍ നിന്നും വിരമിച്ച ജവാന്‍ അപ്പുപിള്ളയുടെ വേഷം ചെയ്ത വിജയരാഘവന്‍, ആവേശത്തില്‍ രംഗണ്ണനായി വന്ന ഫഹദ് ഫാസില്‍ എന്നിവരെയും മികച്ച നടനുള്ള പുരസ്‌കാരത്തിനായി പരിഗണിച്ചിരുന്നു. നടന്‍ പ്രകാശ് രാജിന്റെ നേതൃത്വത്തിലുള്ള ഏഴംഗ ജൂറിയാണ് പുരസ്‌കാരങ്ങള്‍ നിര്‍ണ്ണയിച്ചത്. 128 ചിത്രങ്ങളാണ് മത്സരത്തില്‍ എത്തിയതെങ്കിലും പ്രാഥമിക ജൂറിയുടെ സ്‌ക്രീനിങ്ങിന് ശേഷം 38 ചിത്രങ്ങളാണ് ഫൈനല്‍ റ#ൗണ്ടിലെത്തിയത്. തൃശൂര്‍ രാമനിലയത്തില്‍ മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങള്‍പ്രഖ്യാപിച്ചത്.

മികച്ച പിന്നണി ഗായിക : സെബ ടോമി – അംഅ
മികച്ച പിന്നണി ഗായകന്‍ : കെഎസ് ഹരിശങ്കര്‍ – എആര്‍എം

മികച്ച ഗാനരചയിതാവ് : വേടന്‍ – മഞ്ഞുമ്മല്‍ ബോയ്‌സ്

മികച്ച ഛായാഗ്രഹാകന്‍ : ഷൈജു ഖാലിദ് – മഞ്ഞുമ്മല്‍ ബോയ്‌സ്

മികച്ച കഥാകൃത്ത് : പ്രസന്ന – പാരഡൈസ്
മികച്ച സ്വഭാവ നടി : ലിജോമോള്‍ ജോസ് – നടന്ന സംഭവം
മികച്ച സ്വഭാവ നടന്‍ : സൗബിന്‍ ഷാഹിര്‍ – മഞ്ഞുമ്മല്‍ ബോയ്‌സ്
സിദ്ധാര്‍ത്ഥ് ഭരതന്‍ – ഭ്രമയുഗം 

അവാര്‍ഡുകള്‍ ഇങ്ങനെ:

മികച്ച നടന്‍ : മമ്മൂട്ടി – ഭ്രമയുഗം
മികച്ച നടി : ഷംല ഹംസ – ഫെമിനിച്ചി ഫാത്തിമ
മികച്ച സിനിമ : മഞ്ഞുമ്മല്‍ ബോയ്‌സ്
മികച്ച രണ്ടാമത്ത സിനിമ : ഫെമിനിച്ചി ഫാത്തിമ
മികച്ച സംവിധായകന്‍ : ചിദംബരം – മഞ്ഞുമ്മല്‍ ബോയ്‌സ്
മികച്ച ബാലതാരം
പ്രത്യേക ജൂറി പരാമര്‍ശം : പാരഡൈസ്
സ്ത്രീ/ട്രാന്‍ജെന്‍ഡര്‍ വിഭാഗം : പായല്‍ കപാഡിയ
മികച്ച വിഷ്വല്‍ എഫക്ട്: എആര്‍എം
മികച്ച നവാഗത സംവിധായകന്‍ : ഫാസില്‍ മുഹമ്മദ്, ഫെമിനിച്ചി ഫാത്തിമ
ജനപ്രിയ ചിത്രം : പ്രേമലു
മികച്ച നൃത്തസംവിധാനം : ബൊഗെയ്ന്‍വില്ല
മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (പെണ്‍) : സയനോര, ബറോസ്
മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (ആണ്‍) : ഫാസി വൈക്കം, ബറോസ്
മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റ് : റോണക്‌സ് സേവ്യര്‍, ബൊഗെയ്ന്‍വില്ല, ഭ്രമയുഗം
മികച്ച കളറിസ്റ്റ് : ശ്രീ വാര്യര്‍, മഞ്ഞുമ്മല്‍ ബോയ്‌സ്, ബൊഗെയ്ന്‍വില്ല
മികച്ച ശബ്ദരൂപകല്‍പന : ഷിജിന്‍ മെല്‍വിന്‍, അഭിഷേക് നായര്‍ – മഞ്ഞുമ്മല്‍ ബോയ്‌സ്
മികച്ച ശബ്ദമിശ്രണം : ഷിജിന്‍ മെല്‍വിന്‍
മികച്ച സിങ്ക് സൗണ്ട് : അജയന്‍ – പണി
മികച്ച വസ്ത്രാലാങ്കരം : സമീറ സനീഷ്
മികച്ച എഡിറ്റര്‍ : സൂരജ് ഇഎസ് – കിഷ്‌കിന്ധാകാണ്ഡം
മികച്ച പിന്നണി ഗായിക : സെബ ടോമി – അംഅ
മികച്ച പിന്നണി ഗായകന്‍ : കെഎസ് ഹരിശങ്കര്‍ – എആര്‍എം
മികച്ച പശ്ചാത്തല സംഗീതം : ക്രിസ്റ്റോ സേവ്യര്‍ – ഭ്രമയുഗം
മികച്ച സംഗീത സംവിധായകന്‍ : സുഷിന്‍ ശ്യാം – ബൊഗെയന്‍വില്ല
മികച്ച ഗാനരചയിതാവ് : വേടന്‍ – മഞ്ഞുമ്മല്‍ ബോയ്‌സ്
മികച്ച തിരക്കഥ (അഡാപ്‌റ്റേഷന്‍) : ലാജോ ജോസ്, അമല്‍ നീരദ് – ബൊഗെയ്ന്‍വില്ല
മികച്ച തിരക്കഥാകൃത്ത് : ചിദംബരം – മഞ്ഞുമ്മല്‍ ബോയ്‌സ്
മികച്ച ഛായാഗ്രഹാകന്‍ : ഷൈജു ഖാലിദ് – മഞ്ഞുമ്മല്‍ ബോയ്‌സ്
മികച്ച കഥാകൃത്ത് : പ്രസന്ന – പാരഡൈസ്
മികച്ച സ്വഭാവ നടി : ലിജോമോള്‍ ജോസ് – നടന്ന സംഭവം
മികച്ച സ്വഭാവ നടന്‍ : സൗബിന്‍ ഷാഹിര്‍ – മഞ്ഞുമ്മല്‍ ബോയ്‌സ്
സിദ്ധാര്‍ത്ഥ് ഭരതന്‍ – ഭ്രമയുഗം 

പ്രത്യേക ജൂറി പരാമര്‍ശം : ജ്യോതിര്‍മയി – ബൊഗെയ്ന്‍വില്ല
ദര്‍ശന രാജേന്ദ്രന്‍ – പാരഡൈസ്

ടൊവിനോ – എആര്‍എം

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക