
ചിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഇടവക ദൈവാലയത്തിലെ സകലവിശുദ്ധരുടെയും തിരുനാൾ കുട്ടി വിശുദ്ധരുടെ സംഗമ വേദിയായി മാറി. മതബോധന വിഭാഗത്തിന്റെ നേതൃത്വത്തിലാണ് സകലവിശുദ്ധരുടെയും തിരുനാൾ പ്രത്യേകമായി ആഘോഷിച്ചത്. 2025 നവംബർ 2 ഞായറാഴ്ച കുട്ടികൾ എല്ലാവരും അവരുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥന്റെ വേഷവിധാനങ്ങളോടെ ദൈവാലയത്തിലെത്തി.
കുട്ടികളുടെ വിശുദ്ധകുർബാനയ്ക്കു മുമ്പായി അവർ പ്രദക്ഷിണമായി ദേവാലയത്തിലെത്തി. കുട്ടികൾ അണിഞ്ഞ വിശുദ്ധരുടെ വസ്ത്രത്തിന്റെ ആത്മാവിലേക്ക് ആഴ്ന്നിറങ്ങാൻ പ്രാർത്ഥിക്കുകയും കുട്ടികളെ അതിനായി പരിശീലിപ്പിക്കുകയും ചെയ്യണമെന്ന് വികാരി ഫാ. അബ്രാഹം കളരിയ്ക്കൽ തന്റെ സന്ദേശത്തിൽ പ്രത്യേകം ഓർമ്മിപ്പിച്ചു. പരിപാടികൾക്ക് സി.സി.ഡി. ഡയറക്ടർ കൊളീൻ കീഴങ്ങാട്ട് , അസി. ഡയറക്ടർമാരായ ജോബി ഇത്തിത്തറ, രഞ്ജിത മംഗലത്ത്, ഹാന ചേലയ്ക്കൽഎന്നിവർ നേതൃത്വം നൽകി.