Image

റോസമ്മ മാത്യു (ചിന്നമ്മ, 100) അന്തരിച്ചു

Published on 04 November, 2025
റോസമ്മ മാത്യു (ചിന്നമ്മ, 100) അന്തരിച്ചു

തിരുവല്ല: വേങ്ങൽ ചാലക്കുഴി പുളിമൂട്ടിൽ പരേതനായ പി.പി.മാത്യുവിൻ്റെ ഭാര്യ റിട്ട. ഹെഡ്മിസ്ട്രസ് റോസമ്മ മാത്യു (ചിന്നമ്മ - 100) നവംബർ 1ന് അന്തരിച്ചു. സംസ്കാരം നവംബർ 6ന് (വ്യാഴം) രാവിലെ 9ന് വേങ്ങൽ ഐ.പി.സി എബനേസർ ഹാളിലെ ശുശ്രൂഷക്ക് ശേഷം 12.30ന് പാമലയിലുള്ള സഭാ സെമിത്തേരിയിൽ. കൂത്രപ്പള്ളി ഇലവുംമൂട്ടിൽ കുടുംബാംഗമാണ്. 

മക്കൾ: വൽസമ്മ ഐസക്ക്, ശാന്തമ്മ അലക്സാണ്ടർ, മറിയാമ്മ വർഗീസ് (ലീലാമ്മ), അന്നമ്മ പൗലോസ് (ലിസി), ലീനാ ദാനിയേൽ (ലീമോൾ- പ്രസിഡന്റ് എഡ് വിൻ  നഴ്സിംഗ് സെന്റര് , ഹൂസ്റ്റൺ, യുഎസ്എ). 

മരുമക്കൾ: പുന്തല വാഴേലത്ത് ഐസക്ക്. വി.ടി, മേപ്രാൽ പാലത്തിട്ടയിൽ ക്യാപ്റ്റൻ അലക്സാണ്ടർ തോമസ് (ജോയി), പുല്ലാട് കോട്ടക്കൽ കെ.ജെ.വർഗീസ് (ജോസ് തലച്ചിറ), തൃശൂർ മണിതോട്ടത്തിൽ പാസ്റ്റർ വിൽസൺ പൗലോസ് (ന്യൂഡൽഹി), ഏഴംകുളം ചെറുവള്ളിമലയിൽ ബാബു  ഡാനിയേൽ (ഹൂസ്റ്റൺ, യുഎസ്എ).

വാർത്ത :ജോയി തുമ്പമൺ 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക