Image

മതസൃാതന്തൃവും മനുഷൃാവകാശവും ഉറപ്പാക്കാൻ അമേരിക്ക ആഗോള പോരാട്ടം ശക്തമാക്കും (സ്റ്റാന്‍ലി ജോര്‍ജ്‌)

Published on 04 November, 2025
മതസൃാതന്തൃവും മനുഷൃാവകാശവും ഉറപ്പാക്കാൻ അമേരിക്ക ആഗോള പോരാട്ടം ശക്തമാക്കും (സ്റ്റാന്‍ലി ജോര്‍ജ്‌)

പെൻസിൽവേനിയ;  മത സ്വാതന്ത്ര്യവും മനുഷ്യാവകാശവും ഉറപ്പാക്കാൻ ആഗോള പോരാളിയായി പ്രസിഡന്റ്‌ ഡോണൾഡ് ട്രമ്പിന്റെ നേതൃത്വം അമേരിക്കയ്ക്  കരുത്തേകുന്നുവെന്നും ശക്തമായ നടപടികൾക്ക് തുടക്കമിട്ടുവെന്നും യു.ഏസ് റിപ്പബ്ളിക്കൻ സ്ട്രാറ്റജിസ്റ്റ് സ്റ്റാൻലി ജോർജ്.

നൈജീരിയയെ 'ഏറെ ആശങ്കയുള്ള രാജ്യമായി'  പ്രഖ്യാപിച്ചത്, ഏതു രാജ്യത്തും  ക്രിസ്ത്യാനികളോ,  ഏതെങ്കിലും വിഭാഗമോ മതത്തിന്റെ പേരിൽ കൊല്ലപ്പെടുന്നത് അമേരിക്ക ഇനിയും നോക്കി നിൽക്കില്ല എന്ന ശക്തമായ മുന്നറിയിപ്പാണ്.

2009 മുതൽ നൈജീരിയായിൽ കൊല്ലപ്പെട്ട ക്രിസ്ത്യാ നികളുടെയും, തകർക്കപ്പെട്ട പള്ളികളുടെയും, ബന്ദി കളാക്കപ്പെട്ടവരുടെയും കണക്കുകൾ സഹിതം  ക്രിസ്ത്യൻ നേതാക്കൾ  ഒക്ടോബർ 15-ന് പ്രസിഡന്റ്‌ ട്രമ്പിന് കത്ത് നൽകിയിരുന്നു.

2020-ൽ നൈജീരിയയിൽ വർധിച്ച ക്രിസ്തീയ വം ശഹത്യക്കെതിരെ പ്രസിഡന്റ്‌ ട്രമ്പ് തുടങ്ങിയ നടപടികൾ പിന്നീട് പ്രസിഡന്റ്‌ ബൈഡൻ നിർത്തലാക്കി.

'ഏറെ ആശങ്കയുള്ള രാജ്യം' ആയി പ്രഖ്യാപിച്ചത് 1998ലെ അന്താരാഷ്ട്ര മത സ്വാതന്ത്ര്യ നിയമവും, രാജ്യ നിയമങ്ങളും അടിസ്ഥാനപ്പെടുത്തിയാണ്.

2019ൽ വൈറ്റ് ഹൌസ്ബ്രീഫിങ് റൂമിൽ, ഇറാഖ്, സിറിയ അടക്കമുള്ള രാജ്യങ്ങളിൽ നൂറു കണക്കിന് ക്രിസ്ത്യാനികളുടെ തല അറുത്തും, നിരത്തി വെടി വച്ചും  ഇസ്ലാമിക്‌ സ്റ്റേറ്റ് (ഐസിസ്) ഭീകരർ കൊലപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങൾ കണ്ട് പ്രസിഡന്റ്‌  ട്രമ്പ്  പൊട്ടിത്തെറിച്ചു പറഞ്ഞു, "ഞാൻ ഇവരെ തീർത്തിരിക്കും".

പിന്നീട് ഐസിസ് ഭീകരരെ നിർമൂലമാക്കുന്ന ട്രമ്പിന്റെ കരുത്താണ്  ലോകം കണ്ടത്.

അടുത്തിടെ നൈജീരിയയിൽ നൂറു കണക്കിന് മൃതദേഹങ്ങൾ കൂട്ടിയിട്ട് സംസ്കരിക്കുന്ന പാസ്റ്ററുടെ, "പ്രസിഡന്റ്‌ ട്രമ്പ്, ഞങ്ങളെ രക്ഷിക്കൂ" എന്ന നിലവിളി ദൃശ്യം കണ്ട ട്രമ്പ്,  തന്റെ സന്ധിയില്ലാത്ത നിലപാട് ആവർത്തിക്കുകയാണ്.

പ്രസിഡന്റിന്റെ പ്രഖ്യാപനം നടപടികളുടെ തുടക്കം മാത്രമാണ്. അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്‌ അനുസരിച്ച് തുടർ നടപടികളിലേക്ക് കടക്കും. അതിന്റെ പരിധിയും മാർഗങ്ങളും  പ്രസിഡന്റിന്റെ പ്രത്യേക അധികാരത്തിൽ നിക്ഷി പ്തമാണ്.

ദൈവ സ്വരൂപത്തിൽ സൃഷ്ടിക്കപ്പെട്ട മനുഷ്യരിൽ അന്തർലീനമായ മൂല്യവും, മഹത്വവും മാ നിക്കപ്പെടണം.

ഏതു മത വിശ്വാസവും സ്വീകരിക്കാനും, പാലിക്കാനും, പ്രചരിപ്പിക്കാനുമുള്ള ഭരണ ഘടനാ പരമായ   മനുഷ്യാവകാശം ദൈവീക ദാനമാണ്.

മതത്തിന്റെ പേരിൽ മനുഷ്യരെ ഇല്ലാതാക്കുന്നത് മനുഷ്യത്വത്തോടുള്ള അതിക്രൂര കൃത്യമാണ്.

മതത്തിനോ മോക്ഷത്തിനോ വേണ്ടി മനുഷ്യനെ കൊല്ലാൻ പ്രേരിപ്പിക്കുന്ന മതങ്ങളാണ് ലോകത്തിൽ കൊല്ലപ്പെടേണ്ടതെന്നും നിരപരാധികളായ മനുഷൃരല്ലെന്നും സ്റ്റാൻലി ജോർജ് പറഞ്ഞു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക