Image

വോട്ടർ പൗരനാണോ എന്ന് കണ്ടെത്താൻ സേവ് പ്രോഗ്രാമിൽ പരിശോധന ലഘുവാക്കി (പിപിഎം)

Published on 04 November, 2025
വോട്ടർ പൗരനാണോ എന്ന് കണ്ടെത്താൻ സേവ് പ്രോഗ്രാമിൽ  പരിശോധന ലഘുവാക്കി (പിപിഎം)

യുഎസ് പൗരന്മാർ മാത്രം ഫെഡറൽ ഇലക്ഷനിൽ വോട്ട് ചെയ്യുന്നു എന്നുറപ്പു വരുത്താൻ സിസ്റ്റം മെച്ചപ്പെടുത്തുന്ന സേവ് പ്രോഗ്രാം ഫലപ്രദമായി തുടരുന്നുവെന്നു യുഎസ് സിറ്റിസൺഷിപ് ആൻഡ് ഇമിഗ്രെഷൻ സർവീസസ് (യുഎസ് സി ഐ എസ്) അറിയിച്ചു. സോഷ്യൽ സെക്യൂരിറ്റി നമ്പറിന്റെ അവസാന നാലക്കങ്ങൾ ഉപയോഗിച്ച് ഇപ്പോൾ വോട്ടർമാരുടെ യോഗ്യത സ്റ്റേറ്റുകൾക്കു പരിശോധിക്കാൻ കഴിയും. 9 അക്കങ്ങളും ആവശ്യമില്ല.

രാജ്യത്തിൻറെ തിരഞ്ഞെടുപ്പ് പ്രക്രിയ സുരക്ഷിതമാക്കാൻ യുഎസ് സി ഐ എസ് പ്രതിജ്ഞാബദ്ധമാണെന്നു വക്താവ് മാത്യു ട്രാഗസർ പറഞ്ഞു. "വോട്ടറുടെ യോഗ്യത കാര്യക്ഷമമായി പരിശോധിക്കാൻ സൗകര്യം ഒരുക്കുമ്പോൾ അമേരിക്കയുടെ തിരഞ്ഞെടുപ്പുകൾ പൗരന്മാർക്കു മാത്രമുള്ളതാണെന്ന തത്വം നമ്മൾ ആവർത്തിച്ച് ഉറപ്പിക്കയാണ്. സേവ് പ്രോഗ്രാം ഉപയോഗിക്കാൻ ഞങ്ങൾ എല്ലാ ഫെഡറൽ, സ്റ്റേറ്റ്, പ്രാദേശിക ഏജൻസികളോടും നിർദേശിക്കുന്നു."  

കൂടുതൽ വിവരങ്ങൾ uscis.gov സൈറ്റിൽ ലഭിക്കും.

USCIS upgrades SAVE program sites 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക