Image

മറിയമ്മ മാത്യു (89 വയസ്) ന്യൂയോർക്കിൽ അന്തരിച്ചു, പൊതു ദർശനം ഇന്ന്

പി.പി ചെറിയാൻ Published on 04 November, 2025
മറിയമ്മ മാത്യു  (89 വയസ്) ന്യൂയോർക്കിൽ അന്തരിച്ചു, പൊതു ദർശനം ഇന്ന്

ന്യൂയോർക് :മറിയമ്മ മാത്യു  (89 വയസ്) ന്യൂയോർക്കിൽ അന്തരിച്ചു.
ആലപ്പുഴ ചെങ്ങന്നൂർ പണ്ടനാട് നലോടിട്ട് വീട്ടിൽപരേതരായ എൻ.സി. വര്‍ഗീസ്,  മറിയമ്മ വര്‍ഗീസ് എന്നിവരുടെ മകളും  കൊല്ലം കുണ്ടറ അമ്പിപൊയ്ക തെക്കേതിൽ പരേതനായ എ.സി.മാത്യുവിന്റെ സഹധര്മിണിയുമാണ്‌ പരേത
കുഴിമത്തിക്കാട് ഗവൺമെന്റ് ഹൈസ്കൂളിൽ അധ്യാപികയായി സേവനമനുഷ്ഠിച്ച അവർ പിന്നീട് തച്ചങ്ങാട്, ഭൂതക്കുളം ഗവൺമെന്റ് ഹൈസ്കൂളിൽ ഹെഡ്മിസ്ട്രസായി വിരമിച്ചു,

മക്കൾ: സൂസൻ മാത്യു- ബാബു ഡാനിയേൽ ,
മാത്യു അബു ചെറിയാൻ - ലീന ജോർജ് ,
ഷേർലി മാത്യു -സ്റ്റാൻലി ജോണ് .

പൊതു ദർശനം
ചൊവ്വ, നവംബർ 4, 2025 വൈകുന്നേരം 4:30 – 9 00 (EST)
സ്ഥലം: സെന്റ് ജോർജ് മലങ്കര ഓർത്തഡോക്സ് പള്ളി

ശവസംസ്കാര ശുശ്രൂഷ (Funeral Service)
ബുധൻ, നവംബർ 5, 2025 രാവിലെ 8:30 മുതൽ
സ്ഥലം: സെന്റ് ജോർജ് മലങ്കര ഓർത്തഡോക്സ് പള്ളി
28 Sunset Ave, Staten Island, NY 10314

സംസ്ക്കാരം  10:45 (EST) :
Fairview സെമിത്തേരി
1852 Victory Blvd, Staten Island, NY 10314

ശുശ്രൂഷകൾ SumodJacob Video & Photography യുടെ ലൈവ് സ്‌ട്രിമിംഗിലൂടെ നേരിട്ട് കാണാവുന്നതാണ്:
🔗 www.sumodjacobphotography.com/Live

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക