Image

സി.എം മാത്യു ചെറുകര ഡാലസില്‍ അന്തരിച്ചു.

ഷാജി രാമപുരം Published on 04 November, 2025
 സി.എം മാത്യു ചെറുകര ഡാലസില്‍ അന്തരിച്ചു.

ഡാലസ്: മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഡാലസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് ഇടവകാംഗം പത്തനംതിട്ട അയിരൂര്‍ ചെറുകര പീടികയില്‍ സി.എം മാത്യു (85) ഡാലസില്‍ അന്തരിച്ചു. ഡാലസിലെ മാര്‍ത്തോമ്മാ ദേവാലയത്തിന്റെ തുടക്കക്കാരില്‍ പ്രധാനിയാണ്. പത്തനംതിട്ട തോന്ന്യാമല താന്നിമൂട്ടില്‍ കുടുംബാംഗമായ അന്നമ്മ മാത്യു ആണ് സഹധര്‍മ്മിണി.

മക്കള്‍: സ്റ്റാന്‍ലി മാത്യു, നാന്‍സി (ഇരുവരും ഡാലസില്‍).

മരുമക്കള്‍: അറ്റേര്‍ണി കവിത, ബ്രാഡ്.

കൊച്ചുമക്കള്‍: അബിഗേല്‍, ഇസബെല്ല, കെസിയ, വൈയറ്റ്.

ഭാര്യാ സഹോദരങ്ങള്‍: ബിഷപ് സിമ്മി മാത്യു (എപ്പിസ്‌കോപ്പല്‍ ചര്‍ച്ച്), തോമസ് മാത്യു (ഡാലസ്), മേരി മാത്യു (ബാംഗ്ലൂര്‍).

പൊതുദര്‍ശനം നവംബര്‍ 7 വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതല്‍ 8.30 വരെ ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമ്മാ  ദേവാലയത്തില്‍ (11550 Luna Road, Farmers Branch TX 75234) വെച്ച് നടത്തപ്പെടും.

സംസ്‌കാരം ശനിയാഴ്ച രാവിലെ 9 മണി മുതല്‍ ഫാര്‍മേഴ്‌സ് ബ്രാഞ്ച്   മാര്‍ത്തോമ്മാ ദേവാലയത്തില്‍ വെച്ച് നടത്തപ്പെടുന്ന സംസ്‌കാര ശുശ്രൂഷകള്‍ക്ക് ശേഷം കോപ്പേല്‍ റോളിംഗ് ഓക്‌സ് സെമിത്തേരിയില്‍ (400 Freeport Pkwy, Coppell, TX 75019) സംസ്‌കരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്:  

തോമസ് മാത്യു - 817 723 5390.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക