
പരിശുദ്ധ തിരുമേനിയുടെ ദുക്‌റോനോ പെരുന്നാള്‍ നവംബര്‍ 1,2 തീയ്യതികളില്‍ മെസ്‌കീറ്റ് മാര്‍ ഗ്രീഗോറിയോസ് പള്ളി ഭക്തിപൂര്‍വ്വം ആഘോഷിച്ചു. ഒന്നാം തീയ്യതി ശനിയാഴ്ച വൈകീട്ട് 6.15ന് ഗായക സംഘത്തിന്റെ ശ്രുതിമധുരമായ ഗാനങ്ങള്‍ക്ക് ശേഷം സന്ധ്യാപ്രാര്‍ത്ഥന, വെരി.റവ.ചെറിയാന്‍ മൂഴിയില്‍ കോര്‍ എപ്പിസ്‌ക്കോപ്പായുടെ വചനശുശ്രൂഷ, ചെണ്ടമേളത്തോടെ പ്രദക്ഷിണം, ഡിന്നര്‍. ചെറിയാന്‍ അച്ഛന്റെ പ്രസംഗത്തില്‍ പരിശുദ്ധന്മാരെ ആദരിക്കുന്നതും, മദ്ധ്യസ്ഥതയില്‍ അഭയം പ്രാപിക്കുന്നതും ഏറ്റവും അനുഗ്രഹമാണെന്നും, ഒരുവന് വേണ്ടി അപരന്‍ പ്രാര്‍ത്ഥിക്കുന്നതാണ് മദ്ധ്യസ്ഥതയെന്നും, മദ്ധ്യസ്ഥത ആവശ്യപ്പെടുന്നവര്‍ അനുതാപ ഹൃദയം ഉള്ളവാരായിരിക്കണമെന്നും പറഞ്ഞു.
ഞായറാഴ്ച രാവിലെ 8.30ന് പ്രഭാത പ്രാര്‍ത്ഥന, 9.30ന് വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന. വി.കുര്‍ബാനയ്ക്ക് റവ.ഫാ. ജിക്കു സഖറിയ മുഖ്യ കാര്‍മ്മികനും, റവ.ഫാ.ഏലിയാസ് എരമത്ത്‌സ, വികാരി റവ.ഫാ.ബിനു തോമസ് സഹകാര്‍മ്മികരുമായിരുന്നു. ജിക്കു അച്ഛന്‍ തന്റെ പ്രസംഗത്തില്‍ വിശുദ്ധന്മാരോടുള്ള പ്രാര്‍ത്ഥന നമുക്ക് വളരെ ശക്തമായ അത്മീയ പ്രചോദനം നല്‍കുമെന്നും, അതിലൂടെ ജീവിതത്തിലെ ഏത് കൊടുങ്കാറ്റിനേയും അതിജീവിക്കാനുള്ള ശക്തികിട്ടുമെന്നും ഓര്‍മ്മിപ്പിച്ചു.
അതിന് ശേഷം പ്രദക്ഷിണം, ആശീര്‍വാദം, ലഞ്ച്, കൊടിയിറക്കം. ഈ വര്‍ഷത്തെ പെരുന്നാള്‍ ഏറ്റെടുത്ത് കഴിച്ചത്. സുജ ജോസ്
ഉതുപ്പാന്‍ ദമ്പതികളുടെ മക്കള്‍ മെറിനും, മാര്‍ട്ടിനുമാണ്. ശനിയാഴ്ചയും, ഞായറാഴ്ചയും ഒട്ടേറെ വിശ്വാസികള്‍ പെരുന്നാളില്‍ സംബന്ധിച്ചു അനുഗ്രഹം പ്രാപിച്ചു.