Image

യുഎസ് ഇസ്രയേലിനുള്ള പിന്തുണ പിൻവലിച്ചാൽ മാത്രം സഹകരണമെന്നു ഖമേനായി (പിപിഎം)

Published on 04 November, 2025
യുഎസ് ഇസ്രയേലിനുള്ള പിന്തുണ പിൻവലിച്ചാൽ മാത്രം സഹകരണമെന്നു ഖമേനായി (പിപിഎം)

യുഎസ് ഇസ്രയേലിനു നൽകുന്ന പിന്തുണ അവസാനിപ്പിക്കയും മിഡിൽ ഈസ്റ്റിലെ താവളങ്ങളിൽ നിന്നു സൈന്യത്തെ പിൻവലിക്കയും ചെയ്യുന്നതു വരെ അവരുമായി സഹകരിക്കാൻ കഴിയില്ലെന്നു ഇറാന്റെ പരമാധികാരി ആയത്തൊള്ള അലി ഖമേനായി പറഞ്ഞു. ഈ വ്യവസ്ഥകൾ സ്വീകരിച്ചില്ലെങ്കിൽ അതിവിദൂര ഭാവിയിൽ പോലും സഹകരണം ഉണ്ടാവില്ല. 

ടെഹ്റാനിൽ 1979ൽ ഇറാന്റെ ഇസ്ലാമിക വിപ്ലവത്തെ തുടർന്നു വിദ്യാർഥികൾ യുഎസ് എംബസി ഏറ്റെടുത്തതിന്റെ 46ആം വാർഷികത്തിൽ വിദ്യാർഥികളോട് സംസാരിക്കയായിരുന്നു ഖമേനായി. "ഇതു അഭിമാനത്തിന്റെയും വിജയത്തിൻെറയും ദിവസമാണ്," അദ്ദേഹം പറഞ്ഞു. "അത് നമ്മൾ ഒരിക്കലും മറന്നുകൂടാ. അമേരിക്കൻ ഗവൺമെന്റിന്റെ യഥാർഥ മുഖം തുറന്നു കാട്ടിയ ദിവസമായിരുന്നു അത്. വിപ്ലവത്തിനെതിരെ ഗൂഢാലോചന നടന്ന സ്ഥലമായിരുന്നു എംബസി."

എംബസി മോചനം സാധ്യമായത് 444 ദിവസത്തിനു ശേഷമാണ്. അത്രയും ദിവസം 66 ജീവനക്കാരും ബന്ദികളായിരുന്നു.

"ഓരോ അമേരിക്കൻ പ്രസിഡന്റും ആവശ്യപ്പെട്ടത് ഇറാൻ കീഴടങ്ങണം എന്നാണ്. ഇപ്പോഴത്തെ പ്രസിഡന്റ് അത് പരസ്യമായി പറഞ്ഞു. അമേരിക്കയുടെ യഥാർഥ മുഖം അദ്ദേഹം വെളിപ്പെടുത്തി."

No ties unless US ends support to Israel: Khamenei 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക