
ന്യൂയോർക്ക്: ഫോമാ (FOMAA) എമ്പയർ റീജിയൻ ന്യൂയോർക്ക്, സംഘടിപ്പിക്കുന്ന ഫാമിലി ഗെറ്റ്-ടുഗെദറും കൺവൻഷൻ കിക്ക്-ഓഫും കേരള പിറവി ആഘോഷങ്ങളും നവംബർ 9 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് നാനുവെറ്റിലെ പാസ്കാക് കമ്മ്യൂണിറ്റി സെന്ററിൽ (Pascack Community Center
87 New Clarkstown Rd, Nanuet, NY 10954) വച്ച് നടക്കും.
പ്രവേശനം സൗജന്യം . സമ്മേളനത്തോടനുബന്ധിച്ച് വിവിധ സാംസ്കാരിക പരിപാടികളും സൗജന്യ ഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട് . എല്ലാ മലയാളികളെയും പരിപാടിയിലേക്ക് ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു .