
സാൻ ഫ്രാൻസിസ്കോയിൽ നിന്നു കൊൽക്കത്ത വഴി ഡൽഹിക്കു പറന്ന എയർ ഇന്ത്യ വിമാനം തിങ്കളാഴ്ച്ച മംഗോളിയയിലെ ഉലാൻബത്തതാരിൽ ഇറക്കേണ്ടി വന്നതായി എയർലൈൻ അറിയിച്ചു. പറന്നു കൊണ്ടിരിക്കെ സാങ്കേതിക തകരാറുണ്ടെന്ന് സംശയം തോന്നിയതിനെ തുടർന്നാണ് 228 യാത്രക്കാരും 17 ക്രൂവും ഉണ്ടായിരുന്ന ബോയിങ് 777 വിമാനം വഴിതിരിച്ചു വിട്ടത്.
"വിമാനം സുരക്ഷിതമായി ഇറക്കി. പരിശോധനകൾ നടത്തുന്നുണ്ട്," എയർ ഇന്ത്യ പറഞ്ഞു. "എല്ലാ യാത്രക്കാരെയും എത്രയും വേഗം അവരുടെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കും.
"യാത്രക്കാർക്ക് ഉണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നു. അപ്രതീക്ഷിതമായി ഉണ്ടായ പ്രശ്നമായിരുന്നു. എയർ ഇന്ത്യ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കു മുൻഗണന നൽകുന്നു."
Air India SF-Delhi flight diverted to Delhi