Image

ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ നേതാക്കൾക്ക് യഹൂദ സംഘടനയുടെ അവാർഡ് (പിപിഎം)

Published on 04 November, 2025
ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ നേതാക്കൾക്ക് യഹൂദ സംഘടനയുടെ അവാർഡ് (പിപിഎം)

ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ കമ്മ്യൂണിറ്റി ഔട്ട്റീച് ഡയറക്റ്റർ രമ്യ രാമകൃഷ്‌ണൻ, കാലിഫോർണിയ റീജനൽ ഡയറക്റ്റർ സംഗീത ശങ്കർ എന്നിവരെ യഹൂദ സംഘടനയായ സ്റ്റാൻഡ്വിത്ത്അസ് സമാധാന സമ്മാനമായ പഴ്സയുവർ ഓഫ് പീസ് നൽകി ആദരിച്ചു.  

സാൻ ഫ്രാൻസിസ്കോയിൽ സാമൂഹ്യ ചടങ്ങിലാണ് അവാർഡുകൾ നൽകിയത്.

ഹിന്ദു, യഹൂദ സമൂഹങ്ങളുടെ കൂട്ടായ പ്രവർത്തനത്തിന്റെ തെളിവാണിതെന്നു രാമകൃഷ്ണനും ശങ്കറും ചൂണ്ടിക്കാട്ടി. ഹമാസ് നടത്തിയ ഒക്ടോബർ 7 ആക്രമണത്തിനു ശേഷം ഈ സഖ്യം ബലപ്പെട്ടു.

യഹൂദ വിദ്വേഷത്തിനെതിരായ പോരാട്ടത്തിൽ എച് എ എഫ് കൂടെ നിന്നിട്ടുണ്ടെന്നു ശങ്കർ പറഞ്ഞു.

ആ പോരാട്ടത്തിന്റെ നിരവധി കഥകൾ രാമകൃഷ്ണൻ പങ്കു വച്ചു.

StandWithUs honors HAF leaders 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക