Image

മാംദാനിക്കു ഹമാസ് ബന്ധമുള്ള പണം കിട്ടിയെന്നു വെളിപ്പെടുത്തി ഉപദേഷ്ടാവ് (പിപിഎം)

Published on 04 November, 2025
മാംദാനിക്കു ഹമാസ് ബന്ധമുള്ള പണം കിട്ടിയെന്നു വെളിപ്പെടുത്തി ഉപദേഷ്ടാവ് (പിപിഎം)

ന്യൂ യോർക്ക് മേയർ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക്‌ സോഷ്യലിസ്റ്റ് സോഹ്രാൻ മാംദാനിക്കു പലസ്തീനിയൻ ഭീകര സംഘടന ഹമാസുമായി ബന്ധമുണ്ടെന്നു ആരോപിക്കപ്പെട്ട കൗൺസിൽ ഓഫ് അമേരിക്കൻ ഇസ്ലാമിക് റിലേഷൻസ് (സി എ ഐ ആർ) ആണ് മുഖ്യമായും പണം കൊടുത്തതെന്നു മാംദാനിയുടെ ഉപദേഷ്ടാവ് കൂടിയായ പലസ്തീനിയൻ ആക്ടിവിസ്റ് ലിൻഡ സർസൂർ വെളിപ്പെടുത്തി.

ഇന്ത്യൻ വംശജനായ മാംദാനി വിജയം ഏറെക്കുറെ ഉറപ്പിച്ച തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് ആരംഭിക്കുന്നതിനു തൊട്ടു മുൻപാണ് ഈ വെളിപ്പെടുത്തൽ.

"മാംദാനിയുടെ ഉയർച്ചയ്‌ക്കു കാരണം ഞാനും സി എ ഐ ആറുമാണ്," അവർ അവകാശപ്പെട്ടതായി ന്യൂ യോർക്ക് പോസ്റ്റ് പത്രം അറിയിച്ചു.

മാംദാനിയുടെ സൂപ്പർ പി എ സിക്കു ഏറ്റവുമധികം പണം കൊടുത്തത് സി എ ഐ ആർ നിയന്ത്രിക്കുന്ന യൂണിറ്റി ആൻഡ് ജസ്റ്റിസ് ഫണ്ട് ആണെന്ന് സർസൂർ പറഞ്ഞു. പരസ്യമാക്കിയിട്ടുള്ള രേഖകൾ അനുസരിച്ച് അവർ നൽകിയ സംഭാവന $120,000 ആണ്.

സി എ ഐ ആറിനെതിരായ ആരോപണങ്ങൾ യുഎസ് കോൺഗ്രസ് അന്വേഷിക്കുന്നുമുണ്ട്. എലീസ് സ്‌റ്റെഫാനിക് (ന്യൂ യോർക്ക്), ടോം കോട്ടൺ (അര്കാൻസോ) എന്നീ റിപ്പബ്ലിക്കൻ അംഗങ്ങളാണ് അതിന്റെ ചുമതല വഹിക്കുന്നത്.

മാംദാനി വാഗ്‌ദാനങ്ങൾ പാലിച്ചില്ലെങ്കിൽ താനും കൂടെയുള്ളവരും പല  കാര്യങ്ങളും തുറന്നു പറയുമെന്ന് സോഷ്യലിസ്റ്റ് ഡെമോക്രാറ്റ് തന്നെയായ സരസൂർ (45) പറഞ്ഞു. "അദ്ദേഹം ഞങ്ങളോട് കടപ്പെട്ടിരിക്കുന്നു. അദ്ദേഹം ജനുവരിയിൽ അധികാരം ഏൽക്കുമ്പോൾ പുറത്തു കാവൽ നിൽക്കുന്നവർ ഞങ്ങൾ ആയിരിക്കും. അക്കാര്യം അദ്ദേഹം വിമർശകരെ ഓർമപ്പെടുത്തണം."

Mamdani ally says he took Hamas money 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക