Image

പ്രദീപ് രംഗനാഥനും മമിത ബൈജുവും പ്രധാന വേഷങ്ങളിലെത്തിയ ഡ്യൂഡ് ഒ ടി ടി യിലേക്ക്

Published on 04 November, 2025
പ്രദീപ് രംഗനാഥനും മമിത ബൈജുവും പ്രധാന വേഷങ്ങളിലെത്തിയ ഡ്യൂഡ്  ഒ ടി ടി യിലേക്ക്

പ്രദീപ് രംഗനാഥനും മമിത ബൈജുവും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ഡ്യൂഡ്. റൊമാന്റിക് ഫൺ എന്റര്ഡടെയ്നറായി ഹിറ്റ് സ്വന്തമാക്കിയ ചിത്രം 100 കോടി ക്ലബിൽ ഇടം നേടിയിരുന്നു. തുടർച്ചയായി പ്രദീപിന്റെ മൂന്നാമത്തെ ചിത്രമാണ് 100 കോടി ക്ലബിൽ കേറുന്നത്. തിയേറ്ററുകളിൽ വമ്പൻ ഹിറ്റായി മാറിയ ചിത്രം ഒടിടിയിലേക്ക് എത്തുകയാണെന്നാണ് റിപ്പോർട്ട്. 

‌നവംബർ 14 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നെറ്റ്ഫ്ലിക്സിലൂടെയാണ് സിനിമ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുക. തിയേറ്റർ റിലീസിന് ഒരു മാസത്തിന് ശേഷമാണ് ചിത്രം ഒടിടിയിലെത്തുന്നത്. മമിതയുടെ തമിഴിലെ ആദ്യ നൂറ് കോടിയാണ് ഡ്യൂഡ്. ഈ ചിത്രത്തിന് പിന്നാലെ മമിതയ്ക്ക് വലിയ സ്വീകാര്യതയാണ് തമിഴിൽ ലഭിക്കുന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക