ഒന്ന് 
പതിനേഴിന് പടികഴിയാത്തൊരു 
പെണ്‍കൊടി മാടിവിളിക്കുന്നു 
കാവിലെയുത്സവ കൊടിയേറ്റത്തിനു 
പോകാനെന്നെ വിളിക്കുന്നു
ചന്ദനനിറമുള്ളൊരു സെറ്റുമുടുത്ത് 
കളഭം ചാര്‍ത്തി, പനങ്കുല പോലെയഴിഞ്ഞു 
വഴിഞ്ഞൊഴുകും ഈറന്മുടിയില് 
തുളസി കതിരും ചൂടി
മഴവില്‍ക്കൊടി തോല്‍ക്കും 
പുരികക്കൊടിയടിയില്, പരല്മീനുകള് 
മിന്നും മിഴിയിണയാല്‍, ദൃതചലനം കൊള്ളും 
കലമാന്‍ മിഴിയാല്‍
വാതില്‍പ്പടിയില്‍ 
പാതിമറഞ്ഞോളികണ്ണിട്ടെന്നേ നോക്കി 
ഇടനെഞ്ചിലിടിമിന്നല് പിണരുകള്‍ വീഴ്!ത്തി 
കാവിലെയുത്സവ കൊടിയേറ്റത്തിനു 
പോകാന്‍, പെണ്‍കൊടി മാടിവിളിക്കുന്നു
രണ്ട് 
മാന്പൂമണമുള്ളോരു 
മകരക്കുളിരിന്നാലസ്യത്തില് 
ഉടുതുണിമൂടി
യുറങ്ങുന്നെന്നേയുണര്ത്താന് 
മകരക്കൊയ്ത്തു കഴിഞ്ഞുകിടക്കും
വയല്നിരതന്നില് കാലികളെ വിട്ടിട്ടീ
പൊയ്കയിലങ്ങിനെ 
വൈകുംവരെയും നീന്തിനടക്കാന്‍ 
പാലപ്പൂമണമൊഴുകും രാവില്‍ 
ഞൊറിയിട്ട നിലാവിന് പുടവയുടുത്ത് 
നര്ത്തനലാസ്യ വിലാസത്തോടെ, 
വാതില്‍പ്പാളികള്‍ മെല്ലെമാറ്റി
അഞ്ജനമെഴുതിയ 
കരിമിഴിയാലോളികണ്ണിട്ടെന്നെനോക്കി 
പുതിയൊരുകേളീ നര്‍ത്തനമാടാന്‍ 
പെണ്‍കൊടി മാടിവിളിക്കുന്നു 
മൂന്ന് 
കാര്‍മുടി പിന്നി പിറകോട്ടിട്ട് 
തളിര്‍ലത തോല്‍ക്കും കൈയില്‍ 
പൂക്കൂടയുമേന്തി 
കൊണ്ടല്ക്കാട്ടില് പൂതേടാന്
പൂക്കളിറുത്തും 
പൂഞ്ചോലക്കരയിലൊരിത്തിരി
നേരമിരുന്നെന്‍  
ചെവിയില്‍ കിന്നാരം പറയാന്‍ 
ഓണതുന്പിയെ 
ഓലക്കാലിന് നാരില്ക്കെട്ടി 
ആകാശത്തിന് നീലിമയില്‍ 
പട്ടം പോലെ പറപ്പിക്കാന്‍ 
കളകളമൊഴുകും തോട്ടിലെ നീറ്റില്‍ 
നീന്തും പൊടിമീനുകളേ നോക്കിയിരിക്കാന്‍ 
കടങ്കഥ ചൊല്ലി തോല്പ്പിച്ചെന്നേ 
ഏത്തമിടീക്കാന്‍
പൂക്കളിറുത്തീ മുറ്റത്തിന് നടുവില്‍ 
പൂക്കളമുണ്ടാക്കി പൂവേപൊലിപാടാന് 
പാദസരങ്ങള്‍ കിലുക്കി
പെണ്‍കൊടി മാടി വിളിക്കുന്നു 
നാല് 
കുപ്പിവളക്കയ്യില് ചെറുതുഴയേന്തി 
കൈതപ്പൂ മുടിയില്‍ച്ചൂടി 
കൈലിയുടുത്ത് ജന്പറുമിട്ട് 
അണിവയര്‍ നടുവിലെ ആവര്ത്തത്തിനു 
നേരിയ കച്ചതോര്ത്തിന് യവനികയിട്ട് 
അരുണിമപൂണ്ടൊരു 
പൂങ്കവിളില്‍ കരിമറുകുള്ളവള് 
നാണം കൊണ്ട് കുനിഞ്ഞൊരു 
മുഖവും താഴ്ത്തി 
പിടപിട പിടയും 
കരിമീന്മിഴിയാലെന്നെ നോക്കി 
കായല്‍ നെഞ്ചില്‍ 
കുഞ്ഞോളങ്ങളിളക്കി 
ചെറുതോണിതുഴഞ്ഞീ 
കായല്‍ നടുവില്‍ 
അലസസവാരി നടത്താന്‍ 
പതിനേഴിന് പടികഴിയാത്തൊരു
പെണ്കൊടിമാടിവിളിക്കുന്നു 
പുതിയൊരുകേളീ 
നര്‍ത്തനമാടാന്‍ പെണ്‍കൊടി 
മാടിവിളിക്കുന്നു
കുറിപ്പ് 
കാല്പനികതയെ കൈവെടിഞ്ഞ നമുക്ക്, വല്ലപ്പോഴുമെങ്കിലും അതിനോടല്പ്പം കൂറു  
പുലര്‍ത്താം. എല്ലാ മനുഷ്യരിലും ഒരു കാല്പനികന് ഒളിഞ്ഞിരുപ്പില്ലേ? 
     
manOharam!
A+
KavE, namasthE.
pOraa; namaskaaram!
മജ്ഞീര ശിജ്ഞിതത്തിന്റെ മധുരിമയിൽ അല്പമായ തരംതാണ ആനന്ദത്തിൽ മതിമറന്ന് മരതോക്കിന് മണ്ണുണ്ട എന്നരീതിയിൽ പ്രതികരണവും എഴുതി ,ശ്രേഷ്ഠ ഭാഷയായ മലയാള അക്ഷരങ്ങളെ പാറപുറത്തും,കള്ളി മുൾച്ചെടികൾക്കിടിയിലും വിതച് വളർച്ച മുരടിച്ച ആ അക്ഷരങ്ങളെ കൊയ്യാൻ നടക്കുന്ന ആളുകളാണ് അങ്ങേയറ്റത്തെ ആർജവമുള്ള ചിന്താപരമായ വർത്തമാനകാല കവിതകളെ അസംബന്ധമെന്ന് മുദ്ര കുത്തുന്നത്.
(ഡോ.ശശിധരൻ)
പിന്നെ ജോസഫ് നമ്പിമഠം സാഹിബ് എഴുതിയത് മുയ്ക്കെ നമ്മള് ബായിച്ചു. രസിച്ചു. എന്നുബച്ചാൽ കബിതയുടെ മാഹാത്മ്യം ഒന്നും ഞമ്മക്കറിയില്ല. ഹൂറിമാർ വരുന്നതും പോകുന്നതും അവരുടെ കണ്ണിന്റെ പെട പ്പെടാപ്പും അതുകണ്ട് ഞമ്മള് പെടുന്ന പെടാപ്പാടുമൊക്കെ ഓർത്തു രസിച്ചു. കബിതയെ ഇങ്ങള് ബിലയിരുത്തുക
കരുതുന്നത് ഭോഷത്വമല്ലേ ഡോക്ടറെ...ഓർക്കുക വ്യക്തി വൈരാഗ്യം നിരൂപണത്തിനുപയോഗിക്കരുത്. വിദ്യാധരൻ സാർ ആ കാര്യത്തിൽ ക്ളീൻ ആണ്. എത്ര വർഷമായി
അദ്ദേഹം എഴുതുന്നു. കൃതികളെക്കുറിച്ച് മാത്രം. ജ്യോതിലക്ഷ്മിയോട് രാമായണം വായിക്കാൻ പറയുന്ന നിങ്ങൾ കൊച്ചാ കു കയാണ്. ലജ്ജാവാഹം. അമേരിക്കൻ മൊല്ലാക്ക നിങ്ങൾ അറിവിന്റെ വന്മല എന്നൊക്കെ വിശേഷിപ്പിക്കുമായിരിക്കും. എല്ലാവരും ആ അഭിപ്രായക്കാരല്ല. ജനം തരുന്ന ബഹുമാനം കളഞ്ഞകുളിക്കരുത്.